വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി
text_fieldsന്യൂ ഡൽഹി: വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേർക്കും വീട്ടിൽ തന്നെ ചികിത്സിച്ച് മറ്റാവുന്ന തീവ്രതയെ ഉള്ളുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആശുപത്രി കേസുകളുടെ എണ്ണം കൂടുന്നില്ല.മറ്റു അസുഖങ്ങളുമായി എത്തുന്നവർക്കാണ് കോവിഡ് സ്ഥീരീകരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 22 ആണ്. ഇന്നലെ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 594 ആണ് . ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,311ൽ നിന്ന് 2,669 ആയി. ജെ.എൻ 1 ന്‍റെ ലക്ഷണങ്ങൾ എന്താണെന്ന് നിലവിൽ കണ്ടെത്തിയിട്ടില്ല. സംസ്ഥാനങ്ങളോട് പ്രതിരോധിക്കുവാനുള്ള സജ്ജീകരണങ്ങൾ ചെയ്യുവാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.