രക്ഷിതാക്കൾക്ക് മാർഗനിർദേശവുമായി കേന്ദ്രം: കുട്ടികളെ അടിക്കരുത്, ദേഷ്യപ്പെടരുത്
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതിനാൽ വീടുകളിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനടക്കം രക്ഷിതാക്കൾക്കായി മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികൾ നന്നായി പഠിക്കുന്നില്ല എന്നതുകൊണ്ട് അവരെ ഉപദ്രവിക്കുകയോ ദേഷ്യം കാണിക്കുയോ ചെയ്യരുത്. പകരം യാഥാർഥ്യ ബോധത്തോടുകൂടിയുള്ള സമീപനം സ്വീകരിക്കണമെന്നും അതിനനുസരിച്ച ദിനചര്യ രൂപപ്പെടുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ശനിയാഴ്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ ആണ് രക്ഷിതാക്കൾക്കുള്ള മാഗർനിർദേശം പുറത്തിറക്കിയത്. മഹാമാരിയിൽ വിദ്യാർഥികളുടെ വളർച്ചയിലും പഠനത്തിലും രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. വീടാണ് ആദ്യ സ്കൂളെന്നും രക്ഷിതാക്കളാണ് ആദ്യ അധ്യാപകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർദേശങ്ങൾ
• ആരോഗ്യകരമായ പഠനാന്തരീക്ഷം ഉണ്ടാക്കിയെടുക്കുക, കുട്ടികളോട് സംസാരിക്കുേമ്പാൾ നല്ല ഭാഷ ഉപയോഗിക്കുക,
•കുട്ടികളെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യാതെ പഠനത്തിൽ പിന്നോട്ടുപോയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പറഞ്ഞു മനസ്സിലാക്കുക
• കുട്ടികളുമായുള്ള കളികളിൽ ഏർപ്പെട്ടുകൊണ്ട് അവരുമായുള്ള ബന്ധം ഊഷ്മളമാക്കുക
•കുട്ടികളുടെ ആരോഗ്യത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കുക, വ്യായാമവും യോഗയും പ്രോൽസാഹിപ്പിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.