ഫണ്ട് പിടികൂടാൻ റാകിപ്പറന്ന് ഏജൻസികൾ
text_fieldsന്യൂഡൽഹി: കേന്ദ്ര ഏജൻസികൾ നടത്തുന്ന തെരഞ്ഞെടുപ്പുകാല റെയ്ഡ് വൻവിവാദമായി മാറ ുന്നു. പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം പ്രതിപക്ഷ പാർട്ടി നേതാക്കളെ ഉന്നമിട്ട് വി വിധ സംസ്ഥാനങ്ങളിലായി റെയ്ഡുകൾ പലതായി. ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെൻറ് തുടങ്ങി വിവിധ സാമ്പത്തിക അന്വേഷണ ഏജൻസികൾ പക്ഷേ, ഒരൊറ്റ ഭരണകക്ഷി, സഖ്യകക്ഷി നേതാ വിനു മുകളിലൂടെയും വട്ടമിട്ടു പറക്കുന്നില്ല.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഫണ്ട് വേണം. അതിെൻറ ആവശ്യകതയും ഇടപാടും എത്രേത്താളമെന്ന് കോഴിക്കോട് എം.പി എം.കെ. രാഘവൻ ഉൾപ്പെട്ട വിവാദ വിഡിയോ സംഭാഷണത്തിൽനിന്ന് കേൾക്കാം. ഭരണകക്ഷിയോ പ്രതിപക്ഷമോ ആകെട്ട, ഫണ്ടിെൻറ നീക്കം നടന്നില്ലെങ്കിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് താളംതെറ്റും.
പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണ ഫണ്ട് നീക്കം തടഞ്ഞ് അലേങ്കാലമാക്കുകയാണോ കേന്ദ്ര ഏജൻസികളെ ഇൗയിടെയായി ഏൽപിച്ചിരിക്കുന്ന ചുമതല? റെയ്ഡിെൻറ മട്ടും ഭാവവും കണ്ടാൽ കള്ളപ്പണവും കണക്കിൽപെടാത്ത പണവും പ്രതിപക്ഷത്തിെൻറ പക്കൽ മാത്രമാണ് ഉള്ളതെന്നു തോന്നും. ഭരണകക്ഷിക്കാരുടെ കൈകൾ അത്രമേൽ സംശുദ്ധം; ഒറ്റ റെയ്ഡും അവർക്കെതിരെ ഇല്ല.
അടുത്തകാലത്തായി 55 റെയ്ഡുകളാണ് ആദായനികുതി വകുപ്പും എൻഫോഴ്സ്മെൻറുമൊക്കെ ചേർന്ന് നടത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിെൻറ വിശ്വസ്തരെ ചുറ്റിപ്പറ്റി നടന്ന റെയ്ഡിൽ 281 കോടി രൂപയുടെ കണക്കിൽപെടാത്ത പണം കണ്ടെത്തിയെന്നാണ് പറയുന്നത്. കോൺഗ്രസിെൻറ അക്കൗണ്ടൻറ് എസ്.എം. മൊയ്തീെന തേടിയും അന്വേഷകർ എത്തി. മണിക്കൂറുകൾ ചോദ്യം ചെയ്യൽ നടന്നു. അതിെൻറ വിശദാംശങ്ങൾ അറിയാൻ പാർട്ടി നേതാവ് അഹ്മദ് പേട്ടൽ അവിടെ എത്തിയിട്ടും അന്വേഷകർക്ക് കുലുക്കം ഉണ്ടായില്ല.
കർണാടകത്തിൽ കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾക്കു നേരെ റെയ്ഡ് നടന്നത് ഏതാനും ദിവസം മുമ്പാണ്. അതിനുമുമ്പ് തമിഴ്നാട്ടിൽ ഡി.എം.കെ നേതാക്കൾക്കെതിരെ. യു.പിയിൽ ബി.എസ്.പി, സമാജ്വാദി പാർട്ടി നേതാക്കളും റെയ്ഡ് നേരിട്ടു. ഇൗ സർക്കാർ വന്നശേഷം തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, നാഷനൽ കോൺഫറൻസ് എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാ പ്രതിപക്ഷ പാർട്ടികളെയും അന്വേഷണ ഏജൻസികൾ നോട്ടമിട്ടു; പിടികൂടി. എന്നാൽ, ബി.ജെ.പി, ശിവസേന, അകാലിദൾ, എൽ.ജെ.പി എന്നിങ്ങനെ ഭരണകക്ഷികൾക്കു നേരെ ചെറുവിരൽ അനങ്ങിയില്ല. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വൻകിട തിരിമറികളെക്കുറിച്ച് പല വിഡിയോകളും പുറത്തുവന്നു. ഏജൻസികൾ കണ്ട മട്ടില്ല.
സർക്കാറിെൻറ പല നടപടികൾക്കും ഗുഡ് സർട്ടിഫിക്കറ്റ് നൽകിപ്പോരുന്ന തെരഞ്ഞെടുപ്പു കമീഷനു പോലും പക്ഷപാതം തിരിച്ചറിയാൻ കഴിയുന്നുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് ഒാഫിസർമാർ പോലും അറിയാതെ റെയ്ഡ് നടക്കുന്നു. നിഷ്പക്ഷമായും വിവേചന രഹിതമായും ധനമന്ത്രാലയം പെരുമാറണമെന്ന് കടുത്ത ഭാഷയിലുള്ള ഉപദേശം സർക്കാറിലേക്ക് കമീഷൻ അയച്ചത് ഇൗ പശ്ചാത്തലത്തിലാണ്. വിശദീകരണം തേടി റവന്യൂ, ആദായനികുതി മേലധികാരികളെ കമീഷൻ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ, തികഞ്ഞ നിഷ്പക്ഷതയോടെയാണ് പ്രവർത്തിക്കുന്നതെന്നും, തെരഞ്ഞെടുപ്പു കാല സാമ്പത്തിക ക്രമക്കേടുകൾ തടയാൻ കമീഷൻ സഹകരിക്കണമെന്നുമുള്ള മറുപടിയാണ് അവർ തിരിച്ചു നൽകിയിരിക്കുന്നത്.
രാഷ്ട്രീയ പകപോക്കൽ നടത്തുന്നുവെന്ന ആക്ഷേപം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിഷേധിച്ചു. റെയ്ഡുകൾക്കെല്ലാം സർക്കാറിനെ കുറ്റപ്പെടുത്തുന്നത് നീതികേടാണെന്നും രാജ്നാഥ് സിങ് പറയുന്നു. റെയ്ഡ് അന്വേഷണത്തിെൻറ തുടർ പ്രക്രിയയാണ്. അന്വേഷണ ഏജൻസികൾ അവർക്കു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.