കേന്ദ്ര ബജറ്റ് വിവാദത്തില്‍
text_fieldsന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇതേക്കുറിച്ച് വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ നിവേദനം പരിശോധിച്ചശേഷം നിലപാട് സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി.
ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് അഞ്ചിടത്ത് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എടുത്ത തീരുമാനം മാറ്റേണ്ടതില്ളെന്ന കാഴ്ചപ്പാടാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രകടിപ്പിച്ചത്. പൊതുതെരഞ്ഞെടുപ്പിനുമുമ്പാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. 2014ലും ഈ രീതിയാണ് പിന്തുടര്‍ന്നത്. അത് വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരും കണ്ടില്ല. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളെ ബജറ്റുമായി ബന്ധിപ്പിച്ചു കാണേണ്ടതില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കെ, തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാടിലേക്കാണ് എല്ലാവരുടെയും കണ്ണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ പിന്നീടു മാത്രം നടത്തണമെന്ന് കമീഷന് നിര്‍ദേശിക്കാം. ബജറ്റ് ചര്‍ച്ചക്ക് പാര്‍ലമെന്‍റില്‍ മറുപടി പറയുന്ന വേളയില്‍ ഈ പ്രഖ്യാപനങ്ങള്‍ നടത്താന്‍ ധനമന്ത്രിക്ക് അവസരമുണ്ട്.
അതേസമയം, അഞ്ചു വര്‍ഷം മുമ്പ് ഇതേ നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി ബജറ്റ് അവതരണം മാര്‍ച്ച് 16ലേക്ക് മാറ്റിവെച്ചിരുന്നു. ബജറ്റ് നേരത്തേയാക്കുന്നതിനെതിരെ 16 പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും തെരഞ്ഞെടുപ്പ് കമീഷനും നിവേദനം നല്‍കിയിരുന്നു. ബജറ്റില്‍ വോട്ടു ലക്ഷ്യമിട്ടുള്ള പ്രീണനപ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
വോട്ടെടുപ്പ് കഴിഞ്ഞശേഷം മാത്രം പൊതുബജറ്റ് അവതരിപ്പിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്ന 2012ലെ തെരഞ്ഞെടുപ്പു കാലത്ത് മാര്‍ച്ച് 16ലേക്ക് പൊതുബജറ്റ് അവതരണം മാറ്റിവെച്ചിരുന്നതായും മായാവതി ചൂണ്ടിക്കാട്ടി. ബജറ്റ് വഴി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് നീതിപൂര്‍വകമല്ലാതാകും. ഇതേ കാഴ്ചപ്പാട് സമാജ്വാദി പാര്‍ട്ടിയും പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.