എതിർപ്പ് മുറുകുന്നു; കേന്ദ്ര സർക്കാറും മുന്നണിയും വിഷമവൃത്തത്തിൽ
text_fieldsന്യൂഡൽഹി: ഒച്ചപ്പാടും വിവാദവുമായി പാർലമെൻറിെൻറ ഒന്നാംപാദ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച അവസാനിച്ചപ്പോൾ ബി.ജെ.പിയും മോദി സർക്കാറും വിഷമവൃത്തത്തിൽ.
ആന്ധ്ര പാക്കേജിനെച്ചൊല്ലി ടി.ഡി.പിയും ബി.ജെ.പിയുമായുള്ള ഉടക്ക് മുറുകിയത് എൻ.ഡി.എ സഖ്യത്തിലെ വിള്ളൽ വർധിപ്പിച്ചു. റാഫേൽ പോർവിമാന ഇടപാടിൽ അഴിമതിയുെണ്ടന്ന ആരോപണത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുന്നത് സർക്കാറിെൻറ പ്രതിച്ഛായക്ക് പരിക്കേൽപിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കഷ്ടിച്ചു കടന്നുകൂടുകയും രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ പ്രതിസന്ധി. ബി.ജെ.പിയുടെ മൂന്നു പ്രധാന സഖ്യകക്ഷികളാണ് ഉടക്കിനിൽക്കുന്നത്. ആന്ധ്രക്ക് പ്രത്യേക ധനസഹായം നൽകുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ പാർലമെൻറിനു പുറത്തും ഇരുസഭകളിലും കടുത്ത പ്രതിഷേധമാണ് ടി.ഡി.പി ഉയർത്തിയത്. ഇൗ ബഹളത്തിലാണ് ലോക്സഭ പിരിഞ്ഞത്. പാർലമെൻറിനു പുറത്ത് ധർണയും നടന്നു. ബി.ജെ.പിയോട് യുദ്ധംചെയ്തു വരുന്ന ശിവസേന നന്ദിപ്രമേയ ചർച്ചയിലും ബജറ്റ് പ്രസംഗത്തിലും സർക്കാറിനെതിരെ കടന്നാക്രമണമാണ് നടത്തിയത്. പഞ്ചാബിൽനിന്നുള്ള ദീർഘകാല സഖ്യകക്ഷി ശിരോമണി അകാലിദളും ചിറ്റമ്മനയം ചൂണ്ടിക്കാട്ടി പ്രതിഷേധത്തിലാണ്.
ലോക്സഭയിൽ ഒറ്റക്ക് കേവലഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് മൂന്നു പ്രമുഖ സഖ്യകക്ഷികളെയും അവഗണിക്കാൻ കഴിയുമെങ്കിലും ഒരു വർഷം മാത്രം ബാക്കിയുള്ള പൊതുതെരഞ്ഞെടുപ്പിൽ ആശ്രയിക്കാതെ പറ്റില്ല.
മോദിയുടെ മുഖം കൊണ്ട് അധികാരം പിടിക്കാവുന്ന സ്ഥിതി മാറി, ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി തിരിച്ചടിയും ഭയക്കുന്നു. യു.പി, ഹരിയാന, ഡൽഹി, പഞ്ചാബ്, എന്നിവിടങ്ങളിൽ സീറ്റു കുറയും. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് മത്സരം നടക്കും. അതിനൊപ്പമാണ് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ സഖ്യകക്ഷി സഹായം പ്രശ്നത്തിലായത്. ആന്ധ്രയിൽ ടി.ഡി.പി പോയാൽ വൈ.എസ്.ആർ കോൺഗ്രസിനെ ഒപ്പം കൂട്ടാമെന്ന കണക്കുകൂട്ടലാണ് ആന്ധ്ര പാക്കേജ് പോലുള്ള സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങേണ്ട എന്ന ബി.ജെ.പി നിലപാടിെൻറ പൊരുൾ. എന്നാൽ, പാക്കേജിനു വേണ്ടി ടി.ഡി.പിയുടെയും വൈ.എസ്.ആർ കോൺഗ്രസിെൻറയും എം.പിമാർ ഒന്നിച്ചാണ് പാർലമെൻറിൽ സമരം നടത്തിയത്. ആന്ധ്രയുടെ വികാരം മാനിക്കാത്ത പാർട്ടിയുമായി സഹകരിച്ചാൽ ജനവികാരം എതിരാവുമെന്ന പ്രശ്നവും വൈ.എസ്.ആർ കോൺഗ്രസിനുണ്ട്.
പാക്കേജിന് വേണ്ടി പോരാടിയെന്ന പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിക്കുന്ന ടി.ഡി.പിയെ എങ്ങനെ മെരുക്കുമെന്ന ചോദ്യമാണ് ബി.ജെ.പിക്കു മുന്നിൽ. റാഫേൽ പോർവിമാന ഇടപാടിെൻറ ചെലവുവിവരം ‘രാജ്യസുരക്ഷ’യുടെ പേരു പറഞ്ഞ് മറച്ചുവെക്കുന്ന സർക്കാർ അഴിമതി നടത്തിയെന്ന ആരോപണം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ചയും ആവർത്തിച്ചു.
യു.പി.എ സർക്കാറിെൻറ കാലത്തും ഇത്തരം വിവരങ്ങൾ പാർലമെൻറിൽ പറഞ്ഞിട്ടില്ലെന്ന സർക്കാർ ന്യായീകരണം ഖണ്ഡിക്കുന്ന പാർലമെൻറ് നടപടികളുടെ വിശദാംശങ്ങളും പാർട്ടി പുറത്തുവിട്ടു. റാഫേലുമായി തെരഞ്ഞെടുപ്പു ഗോദയിലേക്ക് ഇറങ്ങാനാണ് കോൺഗ്രസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.