Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ഹജ്ജ് നയം...

കേന്ദ്ര ഹജ്ജ് നയം പ്രഖ്യാപിച്ചു

text_fields
bookmark_border
കേന്ദ്ര ഹജ്ജ് നയം പ്രഖ്യാപിച്ചു
cancel

മും​ബൈ: അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി‍​െൻറ ഹ​ജ്ജ് ന​യം ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി പ്ര​ഖ്യാ​പി​ച്ചു. മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​ഫ്സ​ൽ അ​മാ​നു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചി​ല​ത് അം​ഗീ​ക​രി​ച്ചും മ​റ്റു ചി​ല​ത് മാ​റ്റി​വെ​ച്ചു​മാ​ണ് പു​തി​യ ന​യം. 
അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് സ​ർ​ക്കാ​ർ ക്വോ​ട്ട 70 ശ​ത​മാ​ന​വും സ്വ​കാ​ര്യ ൈപ്ര​വ​റ്റ് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടേ​ത് 30 ശ​ത​മാ​ന​വു​മാ​യി നി​ശ്ച​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 75:25 അ​നു​പാ​ത​ത്തി​ലാ​യി​രു​ന്നു. 

45 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള നാ​ലോ അ​തി​ലേ​റെ​യോ സ്​​ത്രീ​ക​ളു​ടെ സം​ഘ​ത്തി​ന് ര​ക്ത​ബ​ന്ധ​മു​ള്ള ആ​ൺ​തു​ണ (മെ​ഹ്​​റം) ഇ​ല്ലാ​തെ ഹ​ജ്ജി​ന് പോ​കാ​മെ​ന്ന ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു. 70 ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള സം​വ​ര​ണം നി​ല​നി​ർ​ത്തി​യ സ​ർ​ക്കാ​ർ, നേ​ര​േ​ത്ത അ​വ​സ​രം ല​ഭി​ക്കാ​തെ അ​ഞ്ചാം ത​വ​ണ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​വ​ര​ണം ഒ​ഴി​വാ​ക്കി. 
നി​ല​വി​ലു​ള്ള 21 എ​മ്പാ​ർ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളും നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ചി​ല സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക് വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വു​ള്ള സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​മ്പാ​ർ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി തീ​ർ​ഥാ​ട​ക​രെ അ​യ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. എ​മ്പാ​ർ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി കു​റ​ക്കാ​നാ​യി​രു​ന്നു സ​മി​തി നി​ർ​ദേ​ശം. ശ്രീ​ന​ഗ​ർ (ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ടി​ക്ക​റ്റ് നി​ര​ക്ക് 1.09 ല​ക്ഷം) വ​ഴി​യു​ള്ള ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ഡ​ൽ​ഹി (73,697 രൂ​പ) എ​മ്പാ​ർ​ക്കേ​ഷ​ൻ കേ​ന്ദ്രം സ്വീ​ക​രി​ക്കാം. ഗു​വാ​ഹ​തി (1.15 ല​ക്ഷം), റാ​ഞ്ചി (1.07 ല​ക്ഷം), ഗ​യ (1.13 ല​ക്ഷം) എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്ക് 83,027 രൂ​പ നി​ര​ക്കാ​യി​രു​ന്ന കൊ​ൽ​ക്ക​ത്ത തി​ര​ഞ്ഞെ​ടു​ക്കാം. ഭോ​പാ​ൽ (95,328), ഗോ​വ (81,536), ഔ​റം​ഗാ​ബാ​ദ് (87,460) എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മും​ബൈ (58,254) തി​ര​ഞ്ഞെ​ടു​ക്കാം. മം​ഗ​ളൂ​രു​വി​ലു​ള്ള​വ​ർ​ക്ക്​ (1.05 ല​ക്ഷം) ബം​ഗ​ളൂ​രു (71,586) വ​ഴി പോ​കാം.

എ​ന്നാ​ൽ, കൊ​ച്ചി (76,372), ജ​യ്​​പു​ർ (83,216 ), നാ​ഗ്പു​ർ (70,972), ഡ​ൽ​ഹി, മും​ബൈ, കൊ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് (65,655), ചെ​ന്നൈ (83,832), അ​ഹ്​​മ​ദാ​ബാ​ദ് (63,135), ല​ഖ്​​നോ (80,966) എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക്​ മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നാ​വി​ല്ല. 
അ​സീ​സി​യ, ഗ്രീ​ൻ കാ​റ്റ​ഗ​റി​ക​ൾ നി​ല​നി​ർ​ത്തി. അ​സീ​സി​യ കാ​റ്റ​ഗ​റി​യി​ൽ ഒ​രാ​ൾ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യും ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ 2.34 ല​ക്ഷം രൂ​പ​യു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ. ഇ​ത്ത​വ​ണ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ച് നി​ര​ക്ക് മാ​റാ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മു​മ്പ് സൗ​ദി സ​ന്ദ​ർ​ശി​ച്ച​വ​രു​ണ്ടെ​ങ്കി​ൽ 2,000 സൗ​ദി റി​യാ​ൽ അ​ധി​കം ന​ൽ​ക​ണം. തീ​ർ​ഥാ​ട​ക​രു​മാ​യു​ള്ള ആ​ദ്യ വി​മാ​നം ജൂ​ലൈ 11നാ​ണ് പു​റ​പ്പെ​ടു​ക. ആ​ഗ​സ്​​റ്റ്​ 13ന്​ ​അ​വ​സാ​ന സം​ഘം പു​റ​പ്പെ​ടും. ആ​ഗ​സ്​​റ്റ്​ 24 മു​ത​ൽ മ​ട​ക്ക​യാ​ത്ര തു​ട​ങ്ങും. 

അ​ടു​ത്ത ഹ​ജ്ജി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽ​നി​ന്ന് ഒ​രു​മാ​സം നേ​ര​ത്തേ​യാ​ണ്. അ​നു​ബ​ന്ധ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ ചു​മ​ത​ല​ക​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കാ​നും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തോ​ടെ ഹ​ജ്ജ് തീ​ർ​ഥാ​ട​നം സാ​ധ്യ​മാ​ക്കാ​നു​മാ​ണി​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഹ​ജ്ജ് അ​പേ​ക്ഷ​യു​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentmalayalam newshajj newsHajj Policy
News Summary - Central Government announced new Hajj policy - India news
Next Story