തമിഴ്നാട് ഗവർണറെ ഡൽഹിക്ക് വിളിപ്പിച്ചു
text_fieldsചെെന്നെ: അസാന്മാർഗിക പ്രവൃത്തികൾക്ക് സ്വകാര്യ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ച വനിത പ്രഫസറുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ഗവർണർ ഡോ. ബൻവാരിലാൽ പുരോഹിതിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവനു മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ വേലിയേറ്റം. വനിത പത്രപ്രവർത്തകയോടും ഗവർണർ മോശമായി പെരുമാറിെയന്ന പുതിയ വിവാദം ഉടലെടുത്തതിനു പിന്നാലെ രാജ്ഭവനിേലക്ക് മുന്നൂറിലധികം ഡി.എം.കെ പ്രവർത്തകർ മാർച്ച് നടത്തുകയായിരുന്നു. സെയ്ദാപേട്ട് എം.എൽ.എ എം. സുബ്രഹ്മണ്യെൻറ നേതൃത്വത്തിലെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തമിഴക വാഴ്വുറമെയ് കക്ഷിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.
ഇതിനിടെ ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കേന്ദ്രം ഡൽഹിയിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച ഡൽഹിയിൽ എത്തുന്ന അദ്ദേഹം മുതിർന്ന മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. മധുര കാമരാജ് സർവകലാശാല വൈസ് ചാൻസലർ പി.പി. ചെല്ലദുരൈയെ കഴിഞ്ഞദിവസം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേകർ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു.
പരീക്ഷ വിജയത്തിനും പണത്തിനുംവേണ്ടി മധുര കാമരാജ് സർവകലാശാല ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ വിരുദുനഗർ ജില്ലയിലെ അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജിലെ നാലു വിദ്യാർഥിനികളെ പ്രേരിപ്പിച്ചതിന് റിമാൻഡിലായ അസിസ്റ്റൻറ് പ്രഫസർ നിർമലാദേവിക്ക് ഗവർണറുമായി ബന്ധമുണ്ടെന്ന ആരോപണം കഴിഞ്ഞദിവസം രാജ്ഭവൻ നിഷേധിച്ചിരുന്നു.
തനിക്ക് ഗവർണറുമായി അടുത്ത പരിചയമുണ്ടെന്ന വനിത പ്രഫസറുടെ ഫോൺ സന്ദേശം വിദ്യാർഥിനികൾ ചോർത്തി സമൂഹ മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിക്കുകയായിരുന്നു. വിദ്യാർഥിനികളെ ലൈംഗികമായി ഉപയോഗിക്കുന്ന റാക്കറ്റുമായി മുൻ ബി.ജെ.പി എം.പി കൂടിയായിരുന്ന ഗവർണർക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കിടെ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതും പുരോഹിതിനെ പെെട്ടന്ന് ഡൽഹിക്ക് വിളിപ്പിക്കാൻ കാരണമായി. രാജ്ഭവനിലെ വനിത ജീവനക്കാരി ലൈംഗിക അതിക്രമം ആരോപിച്ച് നൽകിയ പരാതിയെ തുടർന്നാണ് പുരോഹിത് േകന്ദ്രസർക്കാറിന് അനഭിമതനായതെന്ന് സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.