മന്ത്രിസഭ പുന:സംഘടനക്ക് മുമ്പ് സഹകരണ മന്ത്രാലയം രൂപീകരിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: മന്ത്രിസഭ പുന:സംഘടനക്ക് മുന്നോടിയായി കേന്ദ്രസർക്കാർ പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചു. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ പുതിയ മന്ത്രാലയം രൂപീകരിച്ചത്.
രാജ്യത്തെ സഹകരണ മേഖലക്ക് നിയമപരവും ഭരണപരമായതുമായ നയരൂപീകരണമാണ് മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകരണ മേഖല സാധാരണക്കാർക്കിടയിലേക്ക് കൂടുതല്‍ എത്താൻ സഹായിക്കുന്ന മാറ്റങ്ങളായിരിക്കും പുതിയ മന്ത്രാലയം വഴി ഉണ്ടാകുയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സഹകരണ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനം രാജ്യത്തിന് അത്യവശ്യമാണെന്നും അത് കര്‍ത്തവ്യത്തോടെ നിര്‍വഹിക്കാനും,അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും വകുപ്പ് വഴി ശ്രമിക്കുമെന്ന് കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ പറഞ്ഞു.
ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ട് വെച്ച സഹകരണ മേഖലക്ക് പ്രത്യേക മന്ത്രാലയം എന്ന ആശയമാണ് നടപ്പിൽ വരാൻ പോകുന്നത്. വകുപ്പിന്‍റെ അധികാരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭ പുന:സംഘടന ഇന്നുണ്ടാകും. വൈകീട്ട് ആറുമണിക്കായിരിക്കും പ്രഖ്യാപനം. മന്ത്രിസഭയിൽ ഇടം ലഭിക്കാൻ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ, നാരായൺ റാണെ, വരുൺ ഗാന്ധി, എൽ.ജെ.പിയുടെ പശുപതി പരസ് എന്നിവർ ഡൽഹിയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.