സുരക്ഷ ഭീഷണി; കേന്ദ്ര ജീവനക്കാർ ഗൂഗ്ൾ ഡ്രൈവും വി.പി.എന്നും ഡ്രോപ് ബോക്സും ഉപയോഗിക്കുന്നതിന് വിലക്ക്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർ ഗൂഗ്ൾ ഡ്രൈവ്, ഡ്രോപ് ബോക്സ്, വി.പി.എൻ(വിർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്) എന്നിവ ഉപയോഗിക്കുന്നതിന് സർക്കാർ വിലക്ക്ഏർപ്പെടുത്തി. കേന്ദ്രസർക്കാരിനെ സംബന്ധിച്ച സുപ്രധാന രഹസ്യവിവരങ്ങൾ ഗൂഗ്ൾ ഡ്രൈവ്, ഡ്രോപ്ബോക്സ് തുടങ്ങിയ ക്ലൗഡ് സർവീസുകളിൽ സൂക്ഷിക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം രൂപീകരിച്ച നിയമങ്ങൾ സർക്കാരിന്റെ സുരക്ഷ നില മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് റിപ്പോർട്ട്.
വി.പി.എൻ സേവനം രാജ്യസുരക്ഷക്ക് ഭീഷണിയായാണ് സർക്കാർ കാണുന്നത്. വി.പി.എൻ സേവനം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും അത് തീവ്രവാദ സംഘടനകൾക്ക് ഉപയോഗിക്കാമെന്നും അവരെ ട്രാക്ക് ചെയ്യുന്നത് അസാധ്യമാണെന്നും കേന്ദ്ര സർക്കാർ കരുതുന്നു.
കാംസ്‌കാനർ പോലുള്ള സർക്കാർ രേഖകൾ സ്‌കാൻ ചെയ്യുന്നതിന് തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.നിർദേശങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുള്ള കമ്പനികൾക്ക് ഇന്ത്യ വിട്ടുപോകാമെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.