Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 4:16 PM GMT Updated On
date_range 26 March 2022 4:16 PM GMTപാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം ആറു മാസത്തേക്കുകൂടി നീട്ടി
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം അഞ്ചു കിലോ അരി സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആറു മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സർക്കാർ. 80 കോടിയിലേറെ പേർക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
ഇതിനായി ഇതുവരെ 2.60 ലക്ഷം കോടി രൂപ ചെലവാക്കിയെന്നും ആറു മാസത്തേക്ക് 80,000 കോടി അധികമായി അനുവദിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ നവംബറിൽ നാലു മാസത്തേക്ക് പദ്ധതി നീട്ടിയിരുന്നു. കോവിഡ് രക്ഷാദൗത്യത്തിൽ പങ്കാളികളാകുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം വരെ മൂല്യമുള്ള ഇൻഷുറൻസ് പരിരക്ഷയും കേന്ദ്ര സർക്കാർ നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story