വിദ്യാർഥികളുടെ ശബ്ദം കേന്ദ്ര സർക്കാർ ഭയക്കുന്നു -എം.എസ്.എഫ്
text_fieldsഅലിഗഡ് : വിദ്യാർഥികളുടെ ശബ്ദം കേന്ദ്ര സർക്കാർ ഭയക്കുന്നുവെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു. ഫാഷിസ്റ്റ് ശക്‌തികളെ ഒറ്റകെട്ടായി നേരിടാൻ ഇൻഡ്യ സഖ്യം ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എം.എസ്.എഫ് നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.വി അഹമ്മദ് സാജു.
"വിദ്യാഭ്യാസ മേഖലയിലെ ഫാഷിസ്റ്റ് വൽകരണത്തിനെതിരെ വലിയ പോരാട്ടമാണ് ക്യാമ്പസുകളിൽ നടക്കുന്നത്. ഇതിനെ അടിച്ചമർത്താൻ ഭരണകൂടം പുതിയ നിയമങ്ങൾ കൊണ്ട് വരികയാണ്. അലിഗഡ് യൂണിവേഴ്സിറ്റിയിലെ വി.സി നിയമനം പോലും അനിശ്ചിതമായി നീട്ടി കൊണ്ട് പോവുന്നു. വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പ് കഴിഞ്ഞ നാലു വർഷമായി നിർത്തിവെച്ചിരിക്കുകയാണ്. ജെ.എൻ.യു വിലും സമാനമായ അവസ്ഥയാണ്. വിദ്യാർഥികളുടെ ശബ്ദം കേന്ദ്ര സർക്കാർ ഭയക്കുന്നു എന്നതിന്റെ ഉദാഹരങ്ങളാണ് ഇത്തരം സംഭവങ്ങൾ. ഇതിനെതിരെ ഒറ്റകെട്ടായി നിൽക്കണം"-പി.വി അഹമ്മദ് സാജു പറഞ്ഞു.
വിവിധ വിദ്യാർഥി സംഘടന പ്രധിനിധികളുമായി എം.എസ്.എഫ് നേതാക്കൾ ചർച്ച നടത്തി. സർവകലാശാലകളിൽ വലിയ സ്വീകാര്യതയാണ് എം.എസ്.എഫിന് ലഭിക്കുന്നതെന്നും ഹൈദരാബാദ് സർവകലാശാല, ടാറ്റാ ഇൻസ്റ്റിട്യൂട്ട് മുംബൈ , ഡൽഹി സർവകലാശാല എന്നിവിടങ്ങളിൽ എം.എസ്.എഫ് മികച്ച പ്രകടനം നടത്തിയതായും സമാനമനസ്കരായ വിദ്യാർഥി സംഘടനകളുമായി യോജിച്ചുള്ള പോരാട്ടത്തിന് എം.എസ്.എഫ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു .
അലിഗഡ് യൂണിവേഴ്സിറ്റി എം.എസ്.എഫ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിറാസ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ഉത്തർ പ്രദേശ് സംസ്ഥാന പ്രസിഡന്റ് ഷാഫിയുള്ള ഫലാഹി, ജനറൽ സെക്രട്ടറി സാദ് ഖാൻ, മുഹമ്മദ് സബീഹ്, പ്രൊഫ അബ്ദുൽ അസീസ് , മുഹമ്മദ് സിനാൻ അമീർ ഫവാസ് ,ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.