സേനകൾക്ക് ഇനി ഒറ്റ മേധാവി; ചെങ്കോട്ടയിൽ മോദിയുടെ പ്രഖ്യാപനം
text_fieldsന്യൂഡൽഹി: രാജ്യത്തെ കര, നാവിക, വ്യോമ സേനകൾക്ക് ഒറ്റ സൈനിക മേധാവിയായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ് )നെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിൻെറ അഭിമാനമായ സുരക്ഷാസേനകൾക്കിടയിൽ ഏകോപനം സ ാധ്യമാക്കാനാണ് സേനകളെ ഒറ്റ മേധാവിയുടെ കീഴിൽ കൊണ്ടു വരുന്നതെന്ന് മോദി കൂട്ടിച്ചേർത്തു. രാജ്യത്തിൻെറ 73ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Our forces are India's pride.
To further sharpen coordination between the forces, I want to announce a major decision from the Red Fort:
India will have a Chief of Defence Staff- CDS.
This is going to make the forces even more effective: PM @narendramodi
രാജ്യത്ത് പ്രളയദുരിതം അനുഭവിക്കുന്ന ജനതക്കൊപ്പം നില്ക്കുന്നുവെന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കിയ നടപടി സര്‍ക്കാരിൻെറ ഭരണ നേട്ടമാണ്. അനുച്ഛേദം 370 ആവശ്യമായിരുന്നെങ്കിൽ എന്തിനാണത് താത്ക്കാലികമായി നിലനിർത്തിയതെന്ന് കശ്മീരിൻെറ പ്രത്യേക പദവിക്കായി വാദിക്കുന്നവർ പറയണം. 70 വർഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. ജനങ്ങളുടെ ജീവിതത്തിനു മേൽ സർക്കാറിൻെറ ഇടപെടലുകൾ നമുക്ക് കുറച്ചുകൂടെ?. ജനങ്ങൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. രാജ്യത്തെ പ്രയോജനമില്ലാത്ത നിയമങ്ങളെല്ലാം സർക്കാർ റദ്ദാക്കി. സർദാർ പട്ടേലിൻെറ സ്വപ്നം യാഥാർഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
മുത്വലാഖ് നിരോധിച്ചതിലൂടെ മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് വഴിയൊരുക്കിയതായും മോദി അഭിപ്രായപ്പെട്ടു. ജനസംഖ്യ കൂടുന്നത് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്. അത് ഭാവി തലമുറക്ക് പ്രശ്നം സൃഷ്ടിക്കും. അണുകുടുംബ വ്യവസ്ഥയെ പിന്തുടരുന്നവർ രാജ്യത്തിൻെറ വികസനത്തിന് സംഭാവന നൽകുകയാണ് ചെയ്യുന്നത്. അതും ഒരു തരം ദേശസ്നേഹം തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാരിദ്ര്യം തുടച്ചു നീക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷം കഴിഞ്ഞിട്ടും കുടിവെള്ളം കിട്ടാത്ത ഒരുപാട് ആളുകളുണ്ട്. ജൽ ജീവൻ മിഷൻെറ പ്രവർത്തനം തുടരും.എല്ലാവർക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കും. ഇന്ത്യയുടെ ശക്തി ലോകം മനസ്സിലാക്കിയിരിക്കുകയാണ്. 21ാം നൂറ്റാണ്ടിൻെറ ആവശ്യമനുസരിച്ച് ആധുനിക ഭൗതിക സാഹചര്യങ്ങൾ രാജ്യത്ത് ഒരുക്കുകയാണ്. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപ നിക്ഷേപിക്കും. നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി മെട്രോ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ജമ്മുകശ്മീരിലും കനത്ത സുരക്ഷയാണ് ഏർെപ്പടുത്തിയത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും കര്‍ശനമാക്കി. അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. കശ്മീര്‍ വിഷയത്തിൻെറ പശ്ചാത്തലത്തില്‍ രാജ്യത്തിൻെറ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.