സ്വകാര്യ ഹജ്ജ് ക്വോട്ട കൂട്ടിയത് ന്യായീകരിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി നിർദേശത്തിന് വിരുദ്ധമായി സ്വകാര്യ ഒാപറേറ്റർമാർക്ക് ഹജ്ജ് ക്വോട്ട വർധിപ്പിച്ചത് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ന്യായീകരിച്ചു. കൂടുതലായും സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതുകൊണ്ടാണ് സ്വകാര്യ ഹജ്ജ് ക്വോട്ട വർധിപ്പിച്ചതെന്ന് നഖ്വി ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച ശേഷവും സബ്സിഡിയെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയാറായില്ല. 2022ഒാടെ സബ്സിഡി എടുത്തുകളയാൻ ഉത്തരവിട്ട ജസ്റ്റിസ് അഫ്താബ് ആലമിെൻറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് സ്വകാര്യ ഹജ്ജ് ക്വോട്ട ക്രമാനുഗതമായി കുറച്ചുകൊണ്ടുവരണമെന്നും പൂർണമായും സർക്കാർ ക്വോട്ടയാക്കി മാറ്റണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, സബ്സിഡി അടുത്ത വർഷംതന്നെ ഇല്ലാതാക്കാൻ നടപടി തുടങ്ങിയ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സ്വകാര്യ ക്വോട്ട 25 ശതമാനത്തിൽനിന്ന് വർധിപ്പിക്കുകയാണ് ചെയ്തത്. ഇത് സുപ്രീംകോടതി നിർദേശിച്ചതിന് വിരുദ്ധമാണെന്ന ആക്ഷേപത്തിനിടയിലാണ് മന്ത്രിയുടെ വിശദീകരണം.
സബ്സിഡിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അതേക്കുറിച്ച് ഒരുതരത്തിലുള്ള ആശയക്കുഴപ്പവുമില്ലെന്നും മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. ഉചിത സമയത്ത് സബ്സിഡി തീരുമാനം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.