മനുവാദികൾ നയിക്കുന്ന കേന്ദ്ര സർക്കാർ നീങ്ങുന്നത് ചാതുർവർണ്യത്തിന്റെ വഴിയിലേക്ക് -ബിനോയ് വിശ്വം
text_fieldsന്യൂഡൽഹി: മനുവാദികൾ നയിക്കുന്ന കേന്ദ്ര സർക്കാർ ചാതുർവർണ്യത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ഒറീസയിലെയും ആന്ധ്രയിലെയും ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ച ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആദിവാസിക്ഷേമത്തെപ്പറ്റി സർക്കാർ കൊട്ടിഘോഷിക്കുന്നതെല്ലാം പൊളി വാക്കാണ്. രാജ്യത്തെ പ്രഥമ പൗരയോടു വിവേചനം കാണിച്ച സർക്കാരാണിത്. പാർലമെന്റിന്റെ ഉദ്ഘാടനത്തിനും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്കും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അകറ്റി നിർത്തി. അവർ ആദിവാസിയും വനിതയും വിധവയും ആയതു കൊണ്ടാണോ ഈ വിവേചനമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ കമണ്ഡലംകൊണ്ട് നേരിട്ട ബി.ജെ.പി സവർണാധിപത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആദിവാസികളുടെ 'ജൽ, ജമീൻ ജംഗിൾ' മുദ്രാവാക്യം അവർ കേൾക്കുന്നില്ല. ആദിവാസികളുടെ മണ്ണ്, നാടനും മറുനാടനുമായ കോർപറേറ്റ് കൊള്ളക്കാർക്ക് അടിയറ വെച്ച ഗവണ്മെന്റിനെ ജനങ്ങൾ ശിക്ഷിക്കും എന്ന് ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.