കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ മൂന്നു ശതമാനം വർധിപ്പിക്കും
text_fieldsന്യൂഡൽഹി: ഒരു കോടിയിലേറെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത(ഡി.എ) മൂന്നു ശതമാനം വർധിപ്പിക്കും. ഇതോടെ ഡി.എ നിലവിലുള്ള 42 ശതമാനത്തിൽ നിന്ന് 45 ശതമാനമാകും. 2023 ജൂലൈ ഒന്നു മുതലാണ് പുതുക്കിയ വർധന. ഇതിനു മുമ്പ് ഈ വർഷം മാർച്ചിലാണ് ഡി.എയിൽ വർധനവുമുണ്ടായത്. മാർച്ച് 24ന് കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ നാലുശതമാനമാണ് വർധിപ്പിച്ചത്.
ലേബർ ബ്യൂറോ എല്ലാ മാസവും പുറത്തിറക്കുന്ന വ്യാവസായിക തൊഴിലാളികൾക്കായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ (സി.പി.ഐ-ഐ.ഡബ്ല്യു) പശ്ചാത്തലത്തിലാണ് ഡി.എ വർധനവ്.
പണപ്പെരുപ്പത്തിലോ വിലക്കയറ്റത്തിലോ ഉള്ള നഷ്ടപരിഹാരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സർക്കാർ ജീവനക്കാർക്ക് ഡി.എ നൽകുന്നു. ഇതു വഴി കണക്കാക്കുന്ന ജീവിതച്ചെലവിലെ വർധനവ് അനുസരിച്ചാണ് അലവൻസ് കാലാനുസൃതമായി പരിഷ്കരിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.