മുസ്ലിം വ്യക്തി നിയമം ഉൾപ്പെടെ 52 നിയമങ്ങൾ കേന്ദ്രം പുനഃപരിശോധിക്കുന്നു
text_fieldsന്യൂഡൽഹി: 1937ലെ മുസ്ലിം വ്യക്തി നിയമം, ഹിന്ദു വിവാഹ നിയമം, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം, സിവിൽ നടപടിക്രമ നിയമം തുടങ്ങി 52 നിയമങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര നിയമമന്ത്രാലയം.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിയമ മന്ത്രാലയം ആവശ്യെപ്പട്ടു.
ഇക്കണോമിക് ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഭരണഘടന പരിഷ്കരിക്കുകയെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിെൻറ ഭാഗമായാണ് നിർദേശം. ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കിയ പലതും പിഴ അടപ്പിച്ചാൽ തീരുന്നതേയുള്ളൂവെന്ന് സർക്കാർ കണക്കാക്കുന്നു. മുസ്ലിം വ്യക്തി നിയമം മാറ്റുന്നത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. പഴകിയ 10 നിയമങ്ങൾ എടുത്തുകളയുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഭേദഗതികൾ അടുത്ത പാർലമെൻറിൽ വെച്ച് അംഗീകാരം നേടിയെടുക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. അതത് മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പരിഗണിച്ചാകും ഭേദഗതികൾ നടപ്പാക്കൽ. പവേഴ്സ് ഓഫ് അറ്റോണി നിയമം, ഒഫിഷ്യൽ ട്രസ് റ്റീസ് നിയമം, ഇന്ത്യൻ പിന്തുടർച്ച നിയമം, കമേഴ്സ്യൽ ഡോക്യുമെൻ റ്സ് എവിഡെൻസ് നിയമം, സ്പെഷൽ മാര്യേജ് നിയമം, ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ നിയമം, ലിമിറ്റേഷൻ ആക്ട്, സ്പെസിഫിക് റിലീഫ് ആക്ട് തുടങ്ങിയവയാണ് പുനഃപരിശോധനക്കായി സമർപ്പിച്ച നിയമങ്ങൾ. പുതിയ കാലത്ത് അപ്രസക്തമായി മാറിയ 1,200 നിയമങ്ങൾ നേരത്തേ സർക്കാർ എടുത്തുകളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.