കേന്ദ്രസർക്കാർ ഭരണഘടനയെ കൊള്ളയടിച്ചു –മെഹ്ബൂബ
text_fieldsശ്രീനഗർ: ബാലിശമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഭരണഘടനയെ ബി.ജെ.പി അവമതിെച്ചന്ന് മുൻ ജമ്മു–കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. രാഷ്ട്രം ചലിക്കേണ്ടത് പാർട്ടി പ്രകടനപത്രികക്ക് അനുസൃതമായല്ല, ഭരണഘടനയെ പിൻപറ്റിയാവണം -14 മാസത്തെ വീട്ടു തടങ്കലിൽ നിന്ന് മോചനം ലഭിച്ച ശേഷം ആദ്യമായി നടത്തിയ വാർത്ത സമ്മേളനത്തിൽ പി.ഡി.പി അധ്യക്ഷ വ്യക്തമാക്കി.
ഭരണഘടനാനുസൃതമായി ലഭിച്ച അവകാശങ്ങളെ കൊള്ളയടിക്കുകയാണ് ജമ്മു–കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കുകവഴി കേന്ദ്ര സർക്കാർ ചെയ്തത്. കൊള്ളക്കാർ അതു തിരിച്ചു നൽകണം. തങ്ങളിൽനിന്ന് തട്ടിയെടുത്തതും അതിലപ്പുറവും നൽകാൻ കൊള്ളയടിച്ചവർ തയാറാവുന്ന കാലം വരും. സമാധാനപരമായ മാർഗങ്ങളിലൂടെ അതിനായി രാഷ്ട്രീയ പോരാട്ടം നടത്തും.
കേവലം 370ാം വകുപ്പിെൻറ പുനഃസ്ഥാപനമല്ല, കശ്മീർ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് തെൻറ ലക്ഷ്യം. ജമ്മു–കശ്മീരിെൻറ സ്വന്തം പതാക പുനഃസ്ഥാപിക്കാതെ മറ്റൊരു കൊടിയും ഉയർത്താൻ തങ്ങൾ തയാറല്ലെന്നും മെഹ്ബൂബ പറഞ്ഞു.
ജമ്മു–കശ്മീരിെൻറ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് മേധാവിയുമായ ഫാറൂഖ് അബ്ദുല്ലയുടെ അധ്യക്ഷതയിൽ രൂപം നൽകിയ സഖ്യത്തിന് പൊതുസമൂഹം പിന്തുണ നൽകണമെന്ന് അവർ അഭ്യർഥിച്ചു.
ഭരണഘടനാവകാശങ്ങളും നാടിെൻറ കൊടിയും നിലവിലില്ലാത്തിടത്തോളം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാൻ താൽപര്യമില്ല. ജില്ല വികസന കൗൺസിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കുചേരണമോ എന്നതു സംബന്ധിച്ച് പാർട്ടിയും സഖ്യവും ചർച്ച ചെയ്ത് തീരുമാനിക്കും.
ചൈന ഇന്ത്യൻ പ്രവിശ്യയിൽനിന്ന് 960 ചതുരശ്ര കിലോമീറ്റർ പിടിച്ചടക്കിയെന്നത് യാഥാർഥ്യമാണെന്നും അവരും 370ാം വകുപ്പിനെക്കുറിച്ച് പരാമർശിച്ചതായും പറഞ്ഞ മെഹ്ബൂബ, പ്രത്യേക പദവി റദ്ദാക്കപ്പെട്ടതോടെ കശ്മീർ പ്രശ്നം വ്യാപകമായ തോതിൽ അന്താരാഷ്ട്രവത്കരിക്കപ്പെട്ടുവെന്നും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.