Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ, ഡീസൽ...

പെട്രോൾ, ഡീസൽ എ​​ക്​സൈസ്​ തീരുവ പിരിവിൽ 300 ശതമാനം വർധനയെന്ന്​ കേന്ദ്രം

text_fields
bookmark_border
പെട്രോൾ, ഡീസൽ എ​​ക്​സൈസ്​ തീരുവ പിരിവിൽ 300 ശതമാനം വർധനയെന്ന്​ കേന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: 10​ മാ​സ​ത്തി​നി​ടെ പെ​ട്രോ​ൾ, ഡീ​സ​ൽ എ​​​ക്​​സൈ​സ്​ തീ​രു​വ പി​രി​ക്കു​ന്ന​തി​ൽ 300 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി കേ​ന്ദ്ര മ​​ന്ത്രി അ​​നു​രാ​ഗ്​ ഠാ​കു​ർ ലോ​ക്​ സ​ഭ​യെ അ​റി​യി​ച്ചു. ​2014-15 വ​ർ​ഷ​ത്തി​ൽ െപ​ട്രോ​ളി​ൻ​മേ​ൽ 29,279 കോ​ടി രൂ​പ​യും ഡീ​സ​ലി​ൻ​മേ​ൽ 42,881കോ​ടി രൂ​പ​യു​മാ​ണ്​ നി​കു​തി ഇ​ന​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്​ പി​രി​ഞ്ഞു കി​ട്ടി​യ​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം പെ​​ട്രോ​ൾ, ഡീ​സ​ൽ നി​കു​തി​യി​ൽ 2.94 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഇ​തു വ​ർ​ധി​ച്ച​താ​യി ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​ര​മാ​യി മ​ന്ത്രി രേ​ഖാ​മൂ​ലം സ​ഭ​യെ അ​റി​യി​ച്ചു.

പെ​ട്രോ​ൾ , ഡീ​സ​ൽ ഇ​ന്ധ​ന​ത്തി​ൻ​മേ​ലു​ള്ള നി​കു​തി ഇ​ന​ത്തി​ൽ 2014-15 വ​ർ​ഷം മൊ​ത്തം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​ത്​ 74,158 കോ​ടി രൂ​പ​യാ​ണ്. ഇ​താ​ണ്​ മൂ​ന്നു​ ല​ക്ഷം കോ​ടി​യോ​ള​മാ​യി ഉ​യ​ർ​ന്ന​ത്. പ്ര​കൃ​തി വാ​ത​ക​ത്തി​ൻ​മേ​ലു​ള്ള തീ​ര​ു​വ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണി​ത്.

2014ൽ ​ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്​ 9.48 രൂ​പ​യാ​യി​രു​ന്നു എ​​ക്​​സൈ​സ് തീ​രു​വ. 2021ൽ ​ഇ​ത്​ 32.90 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഡീ​സ​ലി​ന്​ 2014ൽ 3.56 ​രൂ​പ​യാ​യി​രു​ന്നു കേ​​​ന്ദ്ര നി​കു​തി​യെ​ങ്കി​ൽ ഇ​പ്പോ​ൾ 31.80 രൂ​പ​യാ​യി. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്​ 91.17 രൂ​പ​യാ​ണ്​ ഡ​ൽ​ഹി​യി​ലെ ഇ​പ്പോ​ഴ​ത്തെ വി​ല. റീ​ട്ടെ​യി​ൽ വി​ല​യു​ടെ 36 ശ​ത​മാ​നം കേ​ന്ദ്ര തീ​രു​വ​യാ​ണ്.

അ​ന്താ​രാ​ഷ്​​​ട്ര ത​ല​ത്തി​ൽ ഇ​ന്ധ​ന വി​ല കു​റ​ഞ്ഞി​ട്ടും അ​തി​‍െൻറ ആ​നു​കൂ​ല്യം ഉ​പ​ഭോ​ക്താ​വി​ന്​ ല​ഭി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം എ​ക്​​സൈ​സ്​ നി​കു​തി​യി​ലെ വ​ർ​ധ​ന​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselanurag thakur
Next Story