െഎ.എസ് വധിച്ച ഇന്ത്യക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം നഷ്ടപരിഹാരം
text_fieldsന്യൂഡൽഹി: ഇറാഖിലെ മൊസൂളിൽ െഎ.എസ് വധിച്ച ഇന്ത്യക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകും. ഇതിന് പുറമെ നിലവിൽ തുടരുന്ന 20,000 രൂപ മാസ ധനസഹായം തുടരുമെന്നും പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്ജോത് സിങ് സിദ്ദു അറിയിച്ചു.
െഎ.എസ് വധിച്ച 39 പൗരന്മാരിൽ 38 പേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. കൊല്ലപ്പെട്ടവരിൽ 27 പേർ പഞ്ചാബ് സ്വദേശികളും നാലുപേർ ഹിമാചൽ പ്രദേശുകാരുമാണ്. ഇവരുടെ മൃതദേഹങ്ങൾ അമൃത്സർ വിമാനത്താവളത്തിൽ വെച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി. ശേഷിക്കുന്നവരുടെ മൃതദേഹങ്ങൾ പട്ന, കൊൽക്കത്ത എന്നിവിടങ്ങളിലെത്തിച്ചു.
ഡി.എൻ.എ പരിശോധനയിൽ തീർപ്പാകാത്തതിനാലാണ് ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നത്. ഇതിന് കൂടുതൽ സമയം ആവശ്യമായി വരും. 2015ൽ ഇറാഖിൽ െഎ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇക്കഴിഞ്ഞ മാർച്ച് 20നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെന്റിനെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.