Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹജ്ജ്​ നയം: കേന്ദ്രം...

ഹജ്ജ്​ നയം: കേന്ദ്രം നിലപാട്​ വ്യക്​തമാക്കാത്തതിൽ ആശങ്ക

text_fields
bookmark_border
hajj
cancel

മും​ബൈ: ഹ​ജ്ജ്​ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന സം​സ്​​ഥാ​ന, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹ​ജ്ജ്​ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ നി​ഴ​ലി​ട്ട​ത്​ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കാ​ത്ത​തി​ലെ ആ​ശ​ങ്ക. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​ഫ്​​സ​ൽ അ​മാ​നു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​യി​ൽ കേ​ന്ദ്രം ഇ​തു​വ​രെ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. 

സ്വ​കാ​ര്യ ഹ​ജ്ജ്​ ക്വോ​ട്ട വ​ർ​ധി​പ്പി​ക്ക​ൽ, 70 ക​ഴി​ഞ്ഞ​വ​ർ​ക്കും മു​മ്പ്​ അ​വ​സ​രം ല​ഭി​ക്കാ​തെ നാ​ലാം ത​വ​ണ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കു​മു​ള്ള സം​വ​ര​ണം നി​ർ​ത്ത​ലാ​ക്ക​ൽ തു​ട​ങ്ങി​യ അ​മാ​നു​ല്ല ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ളി​ൽ കേ​ര​ള​ത്തി​നു​പു​റ​മെ മ​റ്റ്​ സം​സ്​​ഥാ​ന പ്ര​തി​നി​ധി​ക​ളും വി​യോ​ജി​പ്പ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​മി​തി​ക്കു​മു​മ്പാ​കെ അ​ഭി​പ്രാ​യ​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും സം​സ്​​ഥാ​ന, കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​ക​ൾ​ക്ക്​ പു​തി​യ ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ കാ​ര്യ​മാ​യ പ​ങ്കു​ണ്ടാ​യി​രു​ന്നി​ല്ല.

ത​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​ള്ള ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ എ​തി​രെ ഹ​ജ്ജ്​ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ച​താ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗ​വും എം.​പി​യു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ പ​റ​ഞ്ഞു. ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​​കു​ഞ്ഞ്​ മൗ​ല​വി, അ​സി. സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ, കോ-​ഒാ​ഡി​നേ​റ്റ​ർ എ​ൻ.​പി. ഷാ​ജ​ഹാ​ൻ, എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​റാ​യ മ​ല​പ്പു​റം ക​ല​ക്​​ട​ർ അ​മി​ത്​ മീ​ണ എ​ന്നി​വ​രാ​ണ്​ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 

ചൊ​വ്വാ​ഴ്​​ച കേ​ന്ദ്ര ഹ​ജ്ജ്​​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്​​ഥാ​ന​ക​മ്മി​റ്റി​ക​ളി​ൽ നി​ന്ന്​ ഉ​യ​ർ​ന്ന പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും വി​ലി​രു​ത്തും. വി​വ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ, വി​ദേ​ശ​കാ​ര്യ വ​കു​പ്പ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന്​ കൈ​മാ​റും. വ​രു​ന്ന ഹ​ജ്ജ്​ തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ചൊ​വ്വാ​ഴ്​​ച ന​ട​ക്കു​ന്ന കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗം ച​ർ​ച്ച​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtmalayalam newsHajj Policy
News Summary - Central Govt not Open Hajj Policy -India News
Next Story