മുത്തലാഖ്; പുതിയ നിയമം വേണ്ടെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മുത്തലാഖ് തടയാൻ പുതിയ നിയമം ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ഗാർഹിക പീഡനം തടയുന്നതിനുൾപ്പെടെയുള്ള നിലവിലെ നിയമങ്ങൾതന്നെ ഇതിന് പര്യാപ്തമാണെന്ന് കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സർക്കാർ ഇൗ വിഷയത്തെ സൃഷ്ടിപരമായാണ് കാണുന്നത്. മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിയിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ ഭർത്താവ് മുത്തലാഖ് ചൊല്ലിയാലും നിയമപരമായി വിവാഹബന്ധം വേർപെടില്ലെന്നും അയാളുടെ ബാധ്യത നിലനിൽക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇതേച്ചൊല്ലി ഗാർഹിക പീഡനമാരോപിച്ച് പൊലീസിൽ പരാതിനൽകാൻ കഴിയുമെന്നും അവർ പറയുന്നു. ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് ജഡ്ജിമാർ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സർക്കാറിെൻറ വിശദീകരണം.
മുത്തലാഖ് വിഷയത്തിൽ ആറുമാസത്തിനുള്ളിൽ സർക്കാർ നിയമനിർമാണം നടത്തണമെന്നും അതുവരെ നിരോധന ഉത്തരവ് നൽകണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഖെഹാറിെൻറയും ജസ്റ്റിസ് എസ്. അബ്ദുൽ നസീറിെൻറയും അഭിപ്രായം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുമെന്ന് ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.