രാജ്യത്ത് രണ്ട് ഗവർണർമാരേയുള്ളൂ; അത് മഹാരാഷ്ട്രയിലും ബംഗാളിലുമാണെന്ന് സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: ബി.ജെ.പിക്കെതിരെ നിൽക്കുന്ന സംസ്ഥാനങ്ങളിലേക്ക് രാഷ്ര്രടീയ ഏജൻറുമാരെയാണ് കേന്ദ്രസർക്കാർ ഗവർണറായി നിയമിക്കുന്നതെന്ന വിമർശനവുമായി ശിവസേന വക്താവ് സഞജയ് റാവുത്ത്. രാജ്യത്ത് ആകെ രണ്ട് ഗവർണർമാരേയുള്ളൂയെന്നും അത് മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുമാണെന്നും സഞ്ജയ് റാവുത്ത് വിമർശിച്ചു.
കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രങ്ങൾ തുറക്കകുന്നതുമായി ബന്ധപ്പെട്ട് ഗവർണർ ഭഗത്സിങ് കോശിയാരി മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്ത് നൽകിയ സംഭവത്തിലാണ് സഞ്ജയ് റാവുത്തിൻെറ വിമർശനം. രാഷ്ട്രപതിയുടെയും കേന്ദസർക്കാറിെൻറ രാഷ്ട്രീയ ഏജൻറുമാരെയാണ് ഗവർണറായി നിയമിക്കുന്നത്. അതായത് ഗവർണർമാർ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത്. അങ്ങനെ നോക്കുേമ്പാൾ ഇന്ത്യയിൽ രണ്ട് ഗവർണർമാരാണുള്ളത്. ഒന്ന് മഹാരാഷ്ട്രയിലും മറ്റൊന്ന് പശ്ചിമബംഗാളിലും. എന്തുകൊണ്ടെന്നാൽ ഈ സംസ്ഥാനങ്ങൾ ഭരിക്കുന്നത് പ്രതിപക്ഷ പാർട്ടികളാണ്- സഞ്ജയ് റാവുത്ത് തുറന്നടിച്ചു.
പശ്ചിമബംഗാളിൽ ബി.ജെ.പി നടത്തിയ റാലിക്കിടെ സിഖുകാരനെ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തിൽ പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധനാഖർ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ ഭരിക്കുകയും കേന്ദ്രത്തിൽ മറ്റൊരു പാർട്ടിയും ആയിരുന്നുവെങ്കിൽ ഈ സാഹചര്യങ്ങളിൽ ഗവവർണറെ തിരിച്ചു വിളിക്കാൻ അവർ ആവശ്യപ്പെടുമായിരുന്നുവെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.