സൈക്കോ ജയ്ശങ്കർ സെൻട്രൽ ജയിലിൽ മരിച്ചനിലയിൽ
text_fieldsബംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ സൈക്കോ ജയ്ശങ്കർ എന്ന എം. ജയശങ്കറിനെ (42) ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവുമുറിയിൽ ബ്ലേഡുകൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. ആത്മഹത്യയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.
2013 സെപ്റ്റംബർ ഒന്നിന് വൻസുരക്ഷയുള്ള പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 30 അടി ഉയരമുള്ള മതിൽ ചാടി ഇയാൾ രക്ഷപ്പെട്ടിരുന്നു. മൂന്നു ദിവസങ്ങൾക്ക് ശേഷം പരപ്പന അഗ്രഹാര തടാകത്തിന് സമീപത്തുനിന്ന് ഇയാൾ പിടിയിലാവുകയും ചെയ്തു. കഴിഞ്ഞദിവസവും ഇയാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയത് വിഫലമായിരുന്നു.
ഇതിലുള്ള നിരാശയാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. തമിഴ്നാട്ടിൽ 11 സ്ത്രീകളെയും കർണാടകയിൽ പൊലീസ് കോൺസ്റ്റബിളിെൻറ ഭാര്യയടക്കം നാല് സ്ത്രീകളെയും പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.