പ്രതിഷേധങ്ങൾക്കിടെ തൊഴിൽ കോഡുകൾ നടപ്പിൽ വരുത്താൻ തിരക്കിട്ട നീക്കവുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം
text_fieldsന്യൂഡൽഹി: തൊഴിലാളി സംഘടനകൾ ശക്തമായ എതിർപ്പ് ഉന്നയിച്ച നാലു തൊഴിൽ കോഡുകൾ (നിയമാവലികൾ) നടപ്പിൽ വരുത്താൻ തിരക്കിട്ട നീക്കവുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം.
നാലു കോഡുകളും പാർലമെൻറിെൻറ ഇരുസഭകളിലും ഏറെ ചർച്ചകൾ കൂടാതെ പാസാക്കിയെടുക്കുകയും രാഷ്ട്രപതിയുടെ അനുമതി നേടുകയും ചെയ്ത സർക്കാർ ഇതിനാവശ്യമായ ചട്ടങ്ങൾക്ക് അന്തിമരൂപം നൽകി. കരട് നിയമങ്ങളിന്മേലുള്ള അഭിപ്രായം തേടലും പൂർത്തിയാക്കി.
വിജ്ഞാപനം അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും. വേതനം, വ്യവസായിക ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിലിടത്തിലെ സുരക്ഷയും ആരോഗ്യവും എന്നിവയിലൂന്നിയ നാലു കോഡുകൾ നിലവിൽ വരുന്നതോടെ നിലവിലെ 44 നിയമങ്ങൾ അസാധുവാകും.
നിയമങ്ങൾ അന്തിമ രൂപത്തിലായെന്നും വിജ്ഞാപനത്തിന് തയാറാണെന്നും കേന്ദ്ര തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര വ്യക്തമാക്കി. കോഡിനനുസൃതമായി നിയമങ്ങൾ ചിട്ടപ്പെടുത്തുന്ന നടപടി സംസ്ഥാനങ്ങളും ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.