കേരളത്തിലെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ 207.20 കോടി അനുവദിച്ചെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ ഉന്നമനത്തിന് കേരളത്തിന് 207.20 കോടി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി.
കേരളത്തിൽ നേരത്തേ ഉണ്ടായിരുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങൾ അഞ്ചിൽനിന്നും 73 ആയി ഉയർത്തിയെന്നും അനുവദിച്ച തുക ഉപയോഗിച്ച് 250 അധിക ക്ലാസ് മുറികൾ, 1807 സൈക്കിളുകൾ, ഒമ്പത് കമ്യൂണിറ്റി സെൻററുകൾ, 19 കുടിവെള്ള പദ്ധതികൾ, 33 ആരോഗ്യപദ്ധതികൾ, രണ്ടു പരാമ്പരാഗത കരകൗശല കേന്ദ്രങ്ങൾ,
ഒരു ഐ.ടി.ഐ, രണ്ട് മാർക്കറ്റ് ഷെഡുകൾ, 17 ശൗചാലയങ്ങൾ, രണ്ട് സ്കൂൾ കെട്ടിടങ്ങൾ, മൂന്ന് നൈപുണ്യവികസന കേന്ദ്രങ്ങൾ, രണ്ടു വനിത ഹോസ്റ്റലുകൾ എന്നിവക്കാണ് അനുമതി നൽകിയതെന്നും മന്ത്രി എം.പിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.