മാസ്ക് ധരിക്കാത്തതിന് പിഴ ഇനത്തിൽ റെയിൽവേക്ക് കിട്ടിയത് 21 ലക്ഷം
text_fieldsകോവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ സെൻട്രൽ റെയിൽവേ പ്രോട്ടോകോളുകൾ കർശനമായി നടപ്പിലാക്കിയിരുന്നു. കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാത്ത യാത്രക്കാർക്കെതിരെ പിഴ ഈടാക്കിയും മറ്റും നടപടികൾ ശക്തമായി തുടർന്നു കൊണ്ടുപോകാന്‍ റെയിൽവേക്ക് കഴിഞ്ഞിരുന്നു. 2022 ജനുവരിയിൽ മാത്രം മാസ്ക് ധരിക്കാത്തതിന് 13,627 യാത്രക്കാരിൽ നിന്ന് 21,88,420 രൂപ സെൻട്രൽ റെയിൽവേക്ക് പിഴയായി ലഭിച്ചതായാണ് സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്.
നാഗ്പൂർ സ്റ്റേഷന്‍ , ബോറി ബന്ദർ സ്റ്റേഷന്‍ എന്നിവടങ്ങളിൽ നിന്നാണ് സെൻട്രൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ പിഴകൾ ലഭിച്ചത്. നാഗ്പൂർ സ്റ്റേഷനിൽ നിന്ന് 70,6500 രൂപയും ബോറി ബന്ദർ സ്റ്റേഷനിൽ നിന്ന് 4,26,350 രൂപയുമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 2021 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ കേന്ദ്ര റെയിൽവേക്ക് പിഴയിനത്തിൽ 144.23 കോടി രൂപ കിട്ടിയിരുന്നു.
നിലവിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ യാത്രനിരക്കിന് പുറമെ അധികമായി 250 രൂപ പിഴ നൽകണമെന്നാണ് വ്യവസ്ഥ. ഇതുവരെ മഹാരാഷ്ട്രയിൽ 77,21,109 കോവിഡ് കേസുകളും 1,42,611 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.