കേന്ദ്ര സർവകലാശാല ദേശീയ എൻട്രൻസ് 17, 18 തീയതികളിൽ
text_fieldsപെരിയ: കേരളമുൾപ്പെടെ രാജ്യത്തെ 11 കേന്ദ്ര സർവകലാശാലകളിലെ വിവിധ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ മേയ് 17, 18 തീയതികളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കാസർകോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈവർഷത്തെ അപേക്ഷകർ.
സയൻസ് സ്ട്രീമിൽ അനിമൽ സയൻസ്, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എൻവയൺമെൻറൽ സയൻസ്, ജിനോമിക് സയൻസ്, ഗണിതശാസ്ത്രം, പ്ലാൻറ് സയൻസ്, ഫിസിക്സ്, ജിയോളജി എന്നീ എം.എസ്സി േപ്രാഗ്രാമുകളും, മാനവികവിഷയങ്ങളിൽ ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംേഗ്വജ് ടെക്നോളജി, സാമ്പത്തികശാസ്ത്രം, ഹിന്ദി ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, മലയാളം, പബ്ലിക് അഡ്മിനിസ്േട്രഷൻ ആൻഡ് പോളിസി സ്റ്റഡീസ് എന്നീ എം.എ േപ്രാഗ്രാമുകളും, എം.എസ്.ഡബ്ല്യു (26), എം.എഡ് (50), എൽ.എൽ.എം (30), എം.പി.എച്ച് (30) എന്നീ േപ്രാഗ്രാമുകളും 40 സീറ്റുകളുള്ള ബി.എ ഇൻറർനാഷനൽ റിലേഷൻസുമാണ് കേരള കേന്ദ്ര സർവകലാശാലയിൽ ഈ പ്രവേശനപരീക്ഷയിലൂടെ ലഭ്യമാകുന്നത്.
പിഎച്ച്.ഡി േപ്രാഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും ഈ പരീക്ഷയുടെ സ്കോർതന്നെയാണ് പരിഗണിക്കുക.രാവിലെ ഒമ്പത് മുതൽ 11 വരെ, 12 മുതൽ രണ്ട് വരെ, മൂന്ന് മുതൽ അഞ്ച് വരെ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സെഷനുകളിലായാണ് രണ്ട് ദിവസമായി നടക്കുന്ന എൻട്രൻസ്. അപേക്ഷകരെ അരമണിക്കൂർ മുമ്പ് മാത്രമേ ഹാളിനകത്ത് പ്രവേശിപ്പിക്കൂ. ഒബ്ജക്ടിവ് രീതിയിലുള്ള ചോദ്യങ്ങൾക്ക് ഒ.എം.ആർ ഷീറ്റിലാണ് ഉത്തരമെഴുതേണ്ടത്. നെഗറ്റിവ് മാർക്കുണ്ട്. പരീക്ഷ തീരുന്നമുറക്ക് ഉത്തരസൂചിക വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. മൊബൈൽഫോൺ, കാൽക്കുലേറ്റർ, മറ്റ് ഇലക്േട്രാണിക് സാമഗ്രികൾ എന്നിവക്ക് പരീക്ഷാഹാളിൽ നിരോധനമാണ്. റിസൽട്ട് ജൂൺ 10ന് പ്രഖ്യാപിക്കും. ജൂലൈ ആദ്യവാരത്തോടെ ക്ലാസുകൾ ആരംഭിക്കും. അഡ്മിഷൻ ടിക്കറ്റുകൾ അപേക്ഷകർക്ക് ഇതിനോടകംതന്നെ ലഭ്യമാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.