സെൻട്രൽ വിജിലൻസ് കമീഷണർ ചുമതല ശരത് കുമാറിന്
text_fieldsന്യൂഡൽഹി: വിജിലൻസ് കമീഷണർ ശരത് കുമാർ ഇടക്കാല കേന്ദ്ര വിജിലൻസ് കമീഷണറുടെ (സി. വി.സി) ചുമതല വഹിക്കും. പ്രധാനമന്ത്രി അധ്യക്ഷനായ തെരഞ്ഞെടുപ്പു സമിതി പുതിയ കമീഷണറ െ നിയമിക്കുന്നതുവരെ ഇദ്ദേഹമായിരിക്കും ചുമതലയിലെന്ന് പഴ്സനൽ മന്ത്രാലയം വ്യക് തമാക്കി.
കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി. ചൗധരി, വിജിലൻസ് കമീഷണർ ടി.എം. ഭാസിൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ അവസാനിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തലവനായിരുന്ന ശരത്കുമാർ കഴിഞ്ഞവർഷം ജൂൺ 12നാണ് വിജിലൻസ് കമീഷണറായത്. അടുത്തവർഷം ഒക്ടോബറിലാണ് കാലാവധി അവസാനിക്കുക.
പുതിയ സി.വി.സിയെയും വിജിലൻസ് കമീഷണറെയും തെരഞ്ഞെടുക്കാനുള്ള നടപടികൾ പഴ്സനൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സി.വി.സിയും രണ്ട് കമീഷണർമാരും ചേർന്നതാണ് സെൻട്രൽ വിജിലൻസ് കമീഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.