സെൻട്രൽ വിസ്റ്റ പദ്ധതി: പ്രധാനമന്ത്രി മന്ദിരം 'ഇന്ത്യ ഹൗസ്'; ചെലവ് 1171 കോടി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫിസ് അടക്കമുള്ള കെട്ടിടങ്ങൾ നിർമിക്കാൻ കരാർ ക്ഷണിച്ചു. 1,171 കോടി രൂപ മതിപ്പു ചെലവ് കണക്കാക്കുന്ന നിർമാണ പ്രവൃത്തി 24 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നാലു നിലയുള്ള പ്രധാനമന്ത്രിയുടെ ഓഫിസ്, കാബിനറ്റ് സെക്രേട്ടറിയറ്റ് ഒാഫിസുകൾ, ദേശീയ സുരക്ഷ കൗൺസിൽ സെക്രേട്ടറിയറ്റ്, രണ്ടു നിലയിലുള്ള 'ഇന്ത്യ ഹൗസ്' എന്നിവയാണ് നിർമിക്കാനൊരുങ്ങുന്നത്. നിലവിൽ സൗത്ത് ബ്ലോക്കിലുള്ള കെട്ടിട്ടങ്ങൾ സെൻട്രൽ വിസ്റ്റ വികസനത്തിെൻറ ഭാഗമായി പൊളിച്ചുമാറ്റും. പുതിയ പാർലമെൻറ് മന്ദിരത്തിെൻറ നിർമാണ പ്രവൃത്തി നേരത്തേ ആരംഭിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.