ഇതെങ്ങനെ നിയമവിരുദ്ധമാകും; സെന്‍റട്രൽ വിസ്തക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ സെൻട്രൽ വിസ്ത പദ്ധതിക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി. പദ്ധതിയുടെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ഹരജിയാണ് തള്ളിയത്. ജസ്റ്റിസ് എ.എൻ.ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹരജി തള്ളിയത്.
പൊതുജനങ്ങൾക്കുള്ള ഓപ്പൺ ഗ്രീൻ ഏരിയയെ റെസിഡൻഷ്യൽ ഏരിയയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ് ഹരജി. ഇത് പൊതുജനങ്ങളുടെ താൽപര്യത്തിനെതിരാണെന്നാണ് ഹരജിയിലെ വാദം.എന്നാൽ, ഈ സ്ഥലം വൈസ് പ്രസിഡന്‍റിന്‍റെ റെസിഡൻഷ്യൽ ഏരിയക്കായാണ് മാറ്റിവെച്ചത്. ഇതൊരു നയപരമായ തീരുമാനമാണ്. ഇതെങ്ങനെ നിയമവിരുദ്ധമാവും എന്ന് ജസ്റ്റിസ് ഖാൻവിൽക്കർ ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊതുജനങ്ങൾക്കായി കൂടുതൽ സ്ഥലം മാറ്റിവെക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഖാൻവിൽക്കർ വ്യക്തമാക്കി. ഹരജി തള്ളണമെന്ന് ആവശ്യമാണ് കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉയർത്തിയത്. തുടർന്ന് നയപരമായ തീരുമാനമാണിതെന്നും ഇക്കാര്യത്തിൽ ഇടപ്പെടാനാകില്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.