‘ശത്രു സ്വത്ത്’ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി
text_fieldsന്യൂഡൽഹി: പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവർ ഉപക്ഷേിച്ച ‘ശത്രുസ്വത് തുക്കൾ’ സംസ്ഥാനങ്ങൾക്ക് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനു മതി നൽകി. വിഭജന സമയത്ത് പാകിസ്താനിലേക്കും 1962ൽ ചൈനയുമായുള്ള യുദ്ധത്തിനുശേഷം അവിടേക്കും പോയവരുടെ സ്വത്തുക്കളാണ് ഇന്ത്യയിലുള്ളത്.
ഇത്തരത്തിൽ രാജ്യത്ത് 9,400 സ്വത്തുക്കളുണ്ട്. ചുരുങ്ങിയത് ഒരു ലക്ഷം കോടിയാണ് ഇതിെൻറ വില.
ശത്രു ഒാഹരികൾ മാത്രം 3000 കോടി രൂപ വരും. ഇത്തരം സ്വത്തുക്കൾ വിറ്റഴിക്കുന്നതിനുള്ള ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് സംസ്ഥാന സർക്കാറുകൾക്ക് ഉപയോഗിക്കാൻ കേന്ദ്രം ഉത്തരവിറക്കിയത്.
പാക് പൗരത്വം സ്വീകരിച്ചവരുടെ 9,280 വസ്തുക്കളും ചൈനക്കാരുടെ 120 സ്വത്തുക്കളുമാണ് രാജ്യത്തുള്ളത് -ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.