ആന്ധ്രപ്രദേശ് ഇന്ത്യയുടെ ഭാഗമല്ലേയെന്ന് ചന്ദ്രബാബു നായിഡു
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെയെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയിലെ ടി.ഡി.പി എം.പിമാരുടെ യോഗത്തിലാണ് കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.
സ്ഥിതിഗതികൾ വിലയിരുത്താനായി എം.പിമാരുമായി വ്യാഴാഴ്ച ചന്ദ്രബാബു നായിഡു ടെലികോൺഫറൻസ് നടത്തി. സംസ്ഥാനത്തിനെ അവഗണക്കുന്നതിനെതിരെ വെള്ളിയാഴ്ച മുതൽ പാർലമെൻറിൽ കടുത്ത പ്രതിഷേധം ഉയർത്താൻ എം.പിമാർക്ക് ചന്ദ്രബാബു നായിഡു നിർദേശം നൽകിയതായാണ് വിവരം.
ആന്ധ്രപ്രദേശിന് കൂടുതൽ ആനുകൂല്യം നൽകുന്നത് സംബന്ധിച്ച് അരുൺ ജെയ്റ്റ്ലിയിൽ നിന്ന് അനുകൂല തീരുമാനം വൈകാതെ തന്നെ ഉണ്ടായില്ലെങ്കിൽ കടുത്ത തീരുമാനം എടുക്കുമെന്നാണ് ടി.ഡി.പി നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ ആന്ധ്രപ്രദേശിന് കൂടുതലായൊന്നും നൽകാൻ ജെയ്റ്റ്ലി തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.