കോവിഡ് 19; കേന്ദ്രസർക്കാരിെൻറ അടിയന്തര പാക്കേജിന് അംഗീകാരം
text_fieldsന്യൂഡൽഹി: കോവിഡ് രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജിന് അംഗീകാരം നൽകി. ദേ ശീയ, സംസ്ഥാന ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ആവശ്യ മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിനും പ്ര തിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമാണ് എമർജൻസി റെസ്പോൺസ് ആൻഡ് ഹെൽത്ത് സിസ്റ്റം പ്രിപ്പയേർഡ്നെ സ്സ് പാക്കേജിന് രൂപം നൽകിയത്.
100 ശതമാനം കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ചാണ് പാേക്കജിന് രൂപം നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഹെൽത്ത് കമീഷണർമാർ എന്നിവർക്ക് അയച്ച കത്തിൽ പറയുന്നു. 2020 ജനുവരി മുതൽ 2024 മാർച്ച് വരെയുള്ള പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
മാർച്ച് 2024 വരെ മൂന്നുഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ഉേദ്ദശിക്കുന്നത്. ഇതിൽ ഒന്നാംഘട്ടം ജൂൺ 2020 വരെയാണ്. ജൂലൈ മുതൽ 2021 മാർച്ച് വരെയാണ് രണ്ടാംഘട്ടം. ഏപ്രിൽ 2021 മുതൽ മാർച്ച് 2024 വരെയാണ് മൂന്നാംഘട്ടം.
ജൂൺ 2020 വരെയുള്ള പാക്കേജിെൻറ ആദ്യഘട്ടം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരഭണ പ്രദേശങ്ങൾക്കും തുക അനുവദിച്ചതായും കത്തിൽ പറയുന്നു. കോവിഡ് 19 ആശുപത്രികൾ സജ്ജീകരിക്കുക, െഎസൊലേഷൻ ബ്ലോക്കുകൾ തയാറാക്കുക, െഎ.സി.യു, വെൻറിലേറ്റർ, ഒാക്സിജൻ വിതരണം കാര്യക്ഷമമാക്കുക, ലബോറട്ടറികൾ ശക്തിപ്പെടുത്തുക, കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുക, പ്രദേശിക ആരോഗ്യ വളണ്ടിയർമാരെ നിയമിക്കുക തുടങ്ങിയവയാണ് ആദ്യഘട്ട പദ്ധതിയിൽ നടപ്പാക്കുക.
കൂടാതെ വ്യക്തിഗത സുരക്ഷ ഉപകരണങ്ങളും എൻ 95 മാസ്കുകളും വെൻറിലേറ്ററും വാങ്ങുന്നതിനും പണം ചെലവാക്കാം. അതിനുപുറമെ ആശുപത്രി, സർക്കാർ ഒാഫിസുകൾ, പൊതുസ്ഥലങ്ങൾ, ആംബുലൻസുകൾ തുടങ്ങിയവ അണുവിമുക്തമാക്കാനും ഇൗ തുക ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.