Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആശങ്കകൾ തുറന്ന മ​നസോടെ ചർച്ചചെയ്യാം; ആറാംഘട്ട ചർച്ചക്ക്​ തീയതി തീരുമാനിക്കാൻ കർഷകരോട്​ കേന്ദ്രം
cancel
Homechevron_rightNewschevron_rightIndiachevron_right'ആശങ്കകൾ തുറന്ന...

'ആശങ്കകൾ തുറന്ന മ​നസോടെ ചർച്ചചെയ്യാം'; ആറാംഘട്ട ചർച്ചക്ക്​ തീയതി തീരുമാനിക്കാൻ കർഷകരോട്​ കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോട്​ അടുത്തവട്ട ചർച്ചകൾക്ക്​ തീയതി തീരുമാനിക്കാൻ ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ. കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച ആശങ്കകൾ അറിയിക്കാനും കേന്ദ്രം നിർദേശിച്ചു. ഉചിതമായ പരിഹാരം കാണുന്നതിന്​ തുറന്ന മ​നസോടെ ചർച്ച നടത്തി കർഷകരുടെ ആവശ്യങ്ങൾക്ക്​ പരിഹാരം കാണാമെന്നും 40 ഓളം കർഷക സംഘടനകൾക്ക്​ കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി വിവേക്​ അഗർവാൾ അയച്ച കത്തിൽ പറയുന്നു.

നേരത്തേ കർഷകരും കേന്ദ്രവും നടത്തിയ അഞ്ചുവട്ട നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ്​ കർഷകരുടെ ഉറച്ച നിലപാട്​.

അടിസ്​ഥാന താങ്ങുവില ഉൾപ്പെ​െട കർഷകർ ഉയർത്തിയ ഏഴോളം പ്രശ്​നങ്ങളിൽ ഭേദഗതികൾ വരുത്താൻ സർക്കാർ നിർദേശിച്ചതായും അഗർവാൾ പറയുന്നു.

അതേസമയം മൂന്നാഴ​്​ച പിന്നിട്ടതോടെ കേ​ന്ദ്രസർക്കാറിനെതിരായ സമരം ശക്തമാക്കാനാണ്​ കർഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കർഷകർ റിലേ നിരാഹാരം പ്രഖ്യാപിച്ചു. ഇന്നുമുതൽ 11 മണിക്കൂർ നിരഹാരമിരിക്കും. ഓരോ 24 മണിക്കൂറും നേതാക്കൾ മാറി സമരം തുടരും.

ഡിസംബർ 27ന്​ പ്രധാനമന്ത്രിയുടെ അടുത്ത 'മൻ കീ ബാത്തി'നിടെ എല്ലാവരും പാത്രം കൊട്ടി ശബ്​ദമുണ്ടാക്കണമെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ ജഗ്​ജീത്​ സിങ്​ ധല്ലേവാല ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Chalo MarchFarm Laws
News Summary - Centre Asks Farmers To Choose Date For Next Round Of Talks
Next Story