മമതക്കൊപ്പം ധർണയിൽ; െഎ.പി.എസുകാർക്കെതിരെ കേന്ദ്രം നടപടിക്ക്
text_fieldsന്യൂഡൽഹി: സി.ബി.െഎ-മമത പോരിൽ, മമത ബാനർജിക്കൊപ്പം കൊൽക്കത്തയിലെ സമരവേദി പങ്ക ിട്ട അഞ്ച് െഎ.പി.എസുകാർക്കെതിരെ നടപടിയെടുക്കാൻ േകന്ദ്ര നീക്കം. കൊൽക്കത്ത പൊലീ സ് കമീഷണർ രാജീവ് കുമാറിന് പുറമെ, ഡി.ജി.പി വീരേന്ദ്ര, എ.ഡി.ജിമാരായ വിനീത് കുമാർ, അനൂജ് ശർമ, കമീഷണർ ഗ്യാൻവന്ത് സിങ്, അഡീഷനൽ കമീഷണർ സുപ്രതിം സർക്കാർ എന്നിവർക്കെതിരെ അഖിലേന്ത്യ സേവന ചട്ട പ്രകാരം നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇതിനുപുറമെ, ഉദ്യോഗസ്ഥർക്ക് മികച്ച സേവനം പരിഗണിച്ച് പല ഘട്ടങ്ങളിലായി നൽകിയ അംഗീകാരങ്ങളും മെഡലുകളും തിരിച്ചെടുക്കാനുമുള്ള ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. ഇവർക്ക് കേന്ദ്ര സർവിസിൽ ചുമതലകൾ നൽകുന്നത് തടയാനും നീക്കമുണ്ട്.
ഫെബ്രുവരി നാലിനാണ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ധർണയിൽ പെങ്കടുത്തത്. കൊൽക്കത്ത പൊലീസ് കമീഷണർ രാജീവ് കുമാറിനെ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യാനുള്ള സി.ബി.െഎ നീക്കത്തിനെതിരായായിരുന്നു നടപടി. കൊൽക്കത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിവിധ സംസ്ഥാനങ്ങളിലെ െഎ.പി.എസുകാർക്ക് സർവിസ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെടുന്ന കത്ത് മന്ത്രാലയം അയച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.