മ്യാൻമറിൽ നിന്നുള്ള കുടിയേറ്റം തടയണം; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: മ്യാൻമറിൽ നിന്നുള്ള പലായനം തടയണമെന്ന് ആവശ്യപ്പെട്ട് വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ. നാഗലാൻഡ്, മിസോറാം, മണിപ്പൂർ, അരുണാചൽ പ്രദേശ്, അസം റൈഫിൾസ് എന്നിവക്കാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ കത്ത്. ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
നേരെത്ത മ്യാൻമറിൽ നിന്നെത്തിയവരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് മിസോറാമിലെ ഉദ്യോഗസ്ഥർക്ക് മ്യാൻമർ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയവും നിർദേശം നൽകിയിരിക്കുന്നത്.
മ്യാൻമറിൽ ഓങ് സാങ് സൂചി ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചതോടെയാണ് രാജ്യത്ത് കടുത്ത അസ്ഥിരതയുണ്ടായത്. പട്ടാള സൈനിക മേധാവി സീനിയർ ജനറൽ മിൻ ആങ് ലെയിങ്ങിന് അധികാരം കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.