വിലക്കയറ്റം പിടിച്ചുനിർത്താൻ ഉള്ളി കയറ്റുമതിക്ക് നിരോധനം
text_fieldsന്യൂഡൽഹി: കുതിച്ചുയരുന്ന ഉള്ളിവിലയെ പിടിച്ചുനിർത്തുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധ നമേർപ്പെടുത്തി. ഉൽപ്പാദനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഉള്ളിവിലയിൽ വൻ വർധനവാണ് ഉണ്ടായത്.
പല സംസ്ഥാനങ്ങ ളിലും ഉള്ളിവില കിലോക്ക് 80നും മുകളിലാണ്. വിദേശ കയറ്റുമതിക്ക് നിരോധനമുള്ള വസ്തുക്കളുടെ പട്ടികയിൽ ഉള്ളിയെ ഉൾപ്പെടുത്തി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഉത്തരവിറക്കി.
ക്ഷാമത്തിന്‍റെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അടിയന്തിരമായി ഉള്ളി വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉള്ളിയുടെ ആവശ്യകത അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ട കനത്ത മഴയെ തുടർന്നാണ് ഉള്ളി ഉൽപാദനത്തിൽ വൻ ഇടിവും വിലക്കയറ്റവുമുണ്ടായത്. പൂഴ്ത്തിവെപ്പും വ്യാപകമാണ്.
മഹാരാഷ്ട്രയിലും ബിഹാറിലും ഗോഡൗണുകൾ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉള്ളി കവർന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.