ഡൽഹി സംഘർഷത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുന്നു -ജാവദേകർ
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സംഘർഷം നടക്കുേമ്പാഴും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കാതെ കോൺഗ്രസ് കേന്ദ ്രസർക്കാറിനെ കുറ്റെപ്പടുത്തുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. സംഘർഷങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് തെറ്റായ നടപടിയാണെന്നും പ്രകാശ് ജാവദേകർ പറഞ്ഞു. പൗരത്വ പ്രക്ഷോഭകർക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും അക്രമങ്ങള്‍ തയുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടുവെന്നുമുള്ള കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം തന്നെ അടിയന്തരയോഗം വിളിച്ചിരുന്നു. യോഗത്തിൽ പൊലീസിെൻറ മനോവീര്യം ഉയർത്തുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാൽ അക്രമത്തെ രാഷ്ട്രീയവത്കരിക്കുന്നതിലൂടെ കോൺഗ്രസ് പൊലീസിെൻറ മനോവീര്യം തകർക്കുകയാണ്.1984ൽ രാജ്യത്തിലുടനീളം സിഖുകാർ കൊല്ലപ്പെട്ടു. ആരാണ് ആ അക്രമത്തിന് തുടക്കമിട്ടതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും ജാവദേകർ പറഞ്ഞു.
സംഘർഷ സാഹചര്യത്തിലും ഒന്നും ചെയ്യാതെ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള തരംതാഴ്ന്ന രാഷ്ട്രീയത്തിൽ ബി.ജെ.പി വിശ്വസിക്കുന്നില്ല. ഡൽഹിയിൽ അക്രമത്തിന് തുടക്കമിട്ടത് ആരെന്ന് പൊലീസ് അേന്വഷണത്തിൽ വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ സംഘര്‍ഷത്തിെൻറ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് സോണിയ ഗാന്ധി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.