ഡൽഹി വായു മലിനീകരണം തടയാൻ ഓർഡിനൻസ്: അഞ്ചുവർഷം തടവും ഒരുകോടി പിഴയും
text_fieldsന്യൂഡൽഹി: ഡൽഹിയിലേയും പരിസര പ്രദേശങ്ങളിലേയും വായു മലിനീകരണം തടയുന്നതിനായി കേന്ദ്രം പുതിയ ഓർഡിനൻസ് കൊണ്ടുവന്നു. മലിനീകരണം ഉണ്ടാക്കുന്നവർക്ക് അഞ്ചുവർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുന്നതാണ് പുതിയ നിയമം. ഓർഡിനൻസിൽ ബുധനാഴ്ച രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. മലിനീകരണം തടയുന്നതിനായി 20 അംഗ സ്ഥിരം കമീഷെന നിയമിച്ചതായും ഓർഡിനൻസിൽ പറയുന്നു. ഡല്‍ഹിയിലേയും പരിസരപ്രദേശങ്ങളിലേയും അന്തരീക്ഷ വായു മലിനീകരണം തടയാന്‍ നിയമ നിർമാണത്തിലൂടെ സ്ഥിരം സമിതിയെ കൊണ്ടുവരാമെന്ന് രണ്ടുദിവസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
അതിനിടെ, മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് 'ഗ്രീൻ ഡൽഹി' എന്ന പേരിൽ ഡൽഹി സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മലിനീകരണത്തിന് കാരണമാകുന്ന ചിത്രങ്ങളും വിഡിയോയും 'ഗ്രീൻ ഡൽഹി'യിൽ അപ്ലോഡ് ചെയ്യാം. ആപ്ലിക്കേഷൻ സ്ഥലം തിരിച്ചറിഞ്ഞ് പരാതി സ്വമേധയാ ബന്ധപ്പെട്ട സ്ഥലത്തെ അധികാരികൾക്ക് പോകും. പരാതി തീർപ്പാക്കുന്നത് സമയബന്ധിതമായി നടപ്പാക്കും. പരാതി പരിഗണിച്ച ശേഷം ബന്ധപ്പെട്ട അധികാരികൾ ചിത്രം പോസ്റ്റ് ചെയ്യുകയും വേണം. സംസ്ഥാനത്തെ മലിനീകരണം കുറക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ സാധ്യമാകില്ലെന്നും ആപ് പുറത്തിറക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.