Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്ഥാനത്തിൻെറ...

സംസ്ഥാനത്തിൻെറ അനുമതിയില്ലാതെ സി.ബി.ഐക്ക്​ കേസെടുക്കാനാവില്ല-സുപ്രീംകോടതി

text_fields
bookmark_border
സംസ്ഥാനത്തിൻെറ അനുമതിയില്ലാതെ സി.ബി.ഐക്ക്​ കേസെടുക്കാനാവില്ല-സുപ്രീംകോടതി
cancel

ന്യൂഡൽഹി: സംസ്ഥാന സർക്കാറിൻെറ അനുമതിയില്ലാതെ സി.ബി.ഐക്ക്​ ഏകപക്ഷീയമായി കേസുകളിൽ ഇടപെടാനാവില്ലെന്ന്​ സുപ്രീംകോടതി. സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐയുടെ അധികാരപരിധി ഉയർത്താൻ കേന്ദ്ര സർക്കാറിനും​ കഴിയില്ല. യു.പിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ്​ സുപ്രീംകോടതി പരാമർശം.

നിയമമനുസരിച്ച്​ സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐക്ക്​ കേസെടുക്കാനാവില്ല. അത്തരം നടപടിയുമായി സി.ബി.ഐ മുന്നോട്ട്​ പോവുകയാണെങ്കിൽ അത്​ ഫെഡറൽ തത്വങ്ങളുടെ ലംഘനമാവുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സി.ബി.ഐയുടെ അധികാര പരിധി കേന്ദ്രഭരണ പ്രദേശങ്ങൾക്ക്​ അപ്പുറം മറ്റ്​ സംസ്ഥാനങ്ങളിലേക്ക്​ വ്യാപിപ്പിക്കണമെങ്കിൽ അതാത്​ സർക്കാറുകളുടെ അനുമതി വേണം. സി.ബി.ഐയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്​ എസ്​റ്റാബ്ലിഷ്​മെൻറ്​ ആക്​ടിലെ വിവിധ സെക്ഷനുകളിൽ ഇക്കാര്യം വ്യക്​തമായി പറയുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്​തമാക്കി.

രാജസ്ഥാൻ, പശ്​ചിമബംഗാൾ,ഝാർഖണ്ഡ്​, കേരള, മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, പഞ്ചാബ്​, മിസോറാം എന്നീ സംസ്ഥാനങ്ങൾ സി.ബി.ഐക്ക്​ കേസുകൾ അന്വേഷിക്കാനുള്ള അനുമതി പിൻവലിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സുപ്രീംകോടതിയുടെ സുപ്രധാന പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIsupreme court
News Summary - Centre Can't Extend CBI's Jurisdiction Without State's Consent: Top Court
Next Story