Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഖിൽ ഖുറൈശിയെ ത്രിപുര...

ആഖിൽ ഖുറൈശിയെ ത്രിപുര ഹൈകോടതി ചീഫ്​ ജസ്​റ്റിസാക്കാം; അംഗീകരിച്ച്​ കേന്ദ്രം

text_fields
bookmark_border
Justice Akil Kureshi
cancel

ന്യൂഡൽഹി: മാസങ്ങൾ നീണ്ട ഭിന്നതകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ബോ​ംബെ ഹൈകോടതി ജസ്​റ്റിസ്​ ആഖിൽ ഖുറൈശിയെ ത്ര ിപുര ഹൈകോടതി ചീഫ്​ ജസ്​റ്റിസായി നിയമിക്കാനുള്ള ശിപാർശക്ക്​ കേന്ദ്രത്തി​​െൻറ അംഗീകാരം. മധ്യപ്രദേശ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസാക്കാനുള്ള ശിപാർശ കേന്ദ്രം തള്ളിയതിനെ തുടർന്നാണ്​ മാറ്റി ത്രിപുരയുടെ ചുമതല നൽകാൻ കൊളീജിയം നിർദേശിച്ചത്​. സെപ്​റ്റംബർ അഞ്ചിന്​ നൽകിയ ശിപാർശക്കാണ്​ വൈകിയാണെങ്കിലും കേന്ദ്രത്തി​​െൻറ അനുമതി. രാഷ്​ട്രപതി ഒപ്പുവെക്കുന്നതോടെ നിയമനം നടപ്പാകും.

കഴിഞ്ഞ മേയ്​ 10നാണ്​ ജസ്​റ്റിസ്​ ആഖിൽ ഖുറൈശിയെ മധ്യപ്രദേശ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസായി കൊളീജിയം നിർദേശിച്ചത്​. കേന്ദ്രം ഇത്​ തള്ളിയത്​ ചട്ടവിരുദ്ധമാണെന്ന്​ കാണിച്ച്​ ഗുജറാത്ത്​ ഹൈകോടതി അഭിഭാഷക സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, ജസ്​റ്റിസ്​ രവി ശങ്കറിന്​ കേന്ദ്രം മധ്യപ്രദേശ്​ ഹൈകോടതിയുടെ അധിക ചുമതല നൽകി.

ഇതോടെയാണ്​ മധ്യപ്രദേശിനു പകരം ത്രിപുരയെന്ന നിർദേശവുമായി കൊളീജിയം പുതിയ നിർദേശം സമർപ്പിച്ചത്​. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെ 2010ലെ സൊ​ഹ്​റാബുദ്ദീൻ ഏറ്റുമുട്ടൽ കൊലക്കേസിൽ റിമാൻഡ്​ ചെയ്യാൻ ഉത്തരവിട്ട വിധിയുടെ പേരിലാണ്​ കേന്ദ്രത്തി​​െൻറ ശത്രുതയെന്ന്​ അഭിഭാഷക സംഘടന ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justiceJustice KureshiTripura High Court
News Summary - Centre clears Justice Kureshi appointment as Chief Justice of Tripura High Court
Next Story