കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു -അസദുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പണ്ഡിറ്റുകൾക്ക് നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അവർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാൽ പണ്ഡിറ്റുകൾ ഇപ്പോൾ സുരക്ഷിതരല്ലെന്ന് ഉവൈസി അവകാശപ്പെട്ടു.
"ബി.ജെ.പി നിയമിച്ച ലഫ്റ്റനന്റ് ഗവർണറും കേന്ദ്രസർക്കാരും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാണ് അവിടെ നടക്കുന്നത്. അവർ വിജയിച്ചില്ലെന്ന് തെളിയിക്കപ്പെട്ടു" -പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഉവൈസി ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2002ലെ ഗോധ്ര കലാപത്തിലെ ബിൽക്കിസ് ബാനു കേസിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെ രൂക്ഷമായി വിമർശിച്ച ഉവൈസി, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും എന്നാൽ കുറ്റവാളികളുടെ മോചനത്തിലൂടെ എന്ത് മാതൃകയാണ് നൽകുന്നതെന്നും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.