ഇറക്കുമതി ചെയ്ത കൽക്കരി വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങളുടെ മേൽ സമ്മർദം ചെലുത്തുന്നുവെന്ന് അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: ഇറക്കുമതി ചെയ്ത കൽക്കരി വാങ്ങാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ മേൽ സമ്മർദം ചെലുത്തുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതിന് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നതിന്‍റെ മൂന്നിരട്ടി വിലയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇറക്കുമതി ചെയ്ത കൽക്കരി വാങ്ങണമെന്ന വ്യവസ്ഥ കേന്ദ്രം നീക്കം ചെയ്യണമെന്ന് ഗെഹ്ലോട്ട് കേന്ദ്രത്തോട് അഭ്യർഥിച്ചു. ഇറക്കുമതി ചെയ്ത കൽക്കരി വാങ്ങിയാൽ രാജസ്ഥാന് 1,736 കോടി രൂപയുടെ അധിക ഭാരം ചുമക്കേണ്ടി വരും. 2021 ഡിസംബറിൽ 4 ശതമാനം ഇറക്കുമതി ചെയ്ത കൽക്കരിയിൽനിന്ന് ഏപ്രിലിൽ 10 ശതമാനം വാങ്ങണമെന്ന് കേന്ദ്രം നിർബന്ധമാക്കിയിരുന്നു.
ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില കോൾ ഇന്ത്യ ലിമിറ്റഡ് നൽകുന്ന കൽക്കരി വിലയുടെ മൂന്നിരട്ടിയിലധികം വരും. ഏകദേശം 1,736 കോടി രൂപയോളം വരുമെനന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഭ്യന്തര വിലയേക്കാൾ വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന കൽക്കരി വാങ്ങുമ്പോൾ സാധാരണ ഉപഭോക്താവിന് നേരിടേണ്ടി വരുന്ന അധിക ബാധ്യതയിൽ ഗെഹ്ലോട്ട് ആശങ്ക രേഖപ്പെടുത്തി. വൈദ്യുതി ഉൽപ്പാദന യൂനിറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്താനും ഉൾപ്പാദനം വർധിപ്പിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.