വധശിക്ഷ: കുറ്റവാളിയേക്കാൾ പരിഗണന ഇരയ്ക്ക് വേണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: വധശിക്ഷ വിധിക്കുന്ന കേസുകളിൽ കൂടുതൽ പരിഗണന ഇരയ്ക്ക് നൽകണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് നിയമപരമായ പോംവഴികൾ തേടുന്നതിന് സമയപരിധി നിശ്ചയിക്കണമെ ന്നും കേന്ദ്രം ആവശ്യപ്പെട്ടു.
നിയമത്തിലെ നൂലാമാലകൾ ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാൻ കുറ് റവാളിക്ക് അവസരം നൽകുന്നതാണ് നിലവിലെ മാർഗനിർദേശങ്ങളെന്ന് കേന്ദ്രം പറയുന്നു. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ന ടപ്പാക്കുന്നത് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.
വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയിൽ മാറ്റം വരുത്തണമെന്നും പ്രതികളുടെ മറ്റെല്ലാ ഹരജികളും തള്ളുന്ന സാഹചര്യത്തിൽ തിരുത്തൽ ഹരജി നൽകാൻ സമയപരിധി നിശ്ചയിക്കണമെന്നും കേന്ദ്രം നൽകിയ ഹരജിയിൽ പറയുന്നു.
മരണവാറണ്ട് പുറപ്പെടുവിച്ച് ഏഴ് ദിവസത്തിനകം ദയാഹരജി നൽകണം. ദയാഹരജി തള്ളുകയാണെങ്കിൽ ഒരാഴ്ചക്കകം ജയിൽ അധികൃതർ മരണവാറണ്ട് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.
2012ലെ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കണമെന്ന നിർദേശവുമായി കേന്ദ്രം കോടതിയിലെത്തിയത്. നിർഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതികളിലൊരാൾ ദയാഹരജി സമർപ്പിച്ചതോടെ ശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്.
നിലവിൽ, ദയാഹരജി രാഷ്ട്രപതി തള്ളിയാലും ശിക്ഷ നടപ്പാക്കാൻ 14 ദിവസത്തെ സമയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.