സംരക്ഷിത സ്മാരകങ്ങളുടെ നിരീക്ഷണം: ഭുവനേശ്വർ നൈസറിന് ഡ്രോൺ ഉപയോഗിക്കാൻ അനുമതി
text_fieldsന്യൂഡൽഹി: ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എഡുക്കേഷൻ ആൻഡ് റിസർച്ചിന് (നൈസർ) സംരക്ഷിത സ്മാരകങ്ങൾ നിരീക്ഷിക്കുന്നതിന് ഡ്രോൺ ഉപയോഗിക്കാൻ കേന്ദ്രാനുമതി. വ്യോമ നിരീക്ഷണത്തിനും കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ ഫോട്ടോഗ്രാമെട്രിക്കും ഡ്രോണുകൾ ഉപയോഗിക്കാനാണ് ഇളവ് അനുവദിച്ചത്.
വ്യോമ നിരീക്ഷണത്തിനായി സംരക്ഷിത സ്മാരകങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുമായി നൈസർ സഹകരിക്കും. ഭുവനേശ്വറിലെ രാജ-റാണി ക്ഷേത്രം, ലിംഗരാജ് ക്ഷേത്രം എന്നിവയാണ് ഡ്രോൺ വഴി നൈസർ നിരീക്ഷിക്കുക.
ആളില്ലാ വിമാന സംവിധാന നിയമത്തിൽ ഇളവ് വരുത്തിയാണ് അനുമതി നൽകിയത്. അനുമതി ലഭിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ പുതിയ ഉത്തരവ് വരുന്നതു വരെയാണ് അനുമതി. ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷന്‍റെ (ഡി.ജി.സി.എ) നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും അനുമതിയെന്ന് വ്യോമ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.