കേന്ദ്രസർക്കാർ ജനാധിപത്യത്തെ നശിപ്പിക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നടപടികൾ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഭരണകക്ഷികൾ സമ്മേളനം പിരിയാൻ നേരമാണ് ബില്ലുകൾ െകാണ്ടുവരുന്നത്. ഇതുമൂലം ചർച്ചകൾ നടത്താതെ ബില്ല് പാസാക്കാൻ കക്ഷികൾ നിർബന്ധിതരാവുകയാെണന്നും ഖാർഗെ പറഞ്ഞു.
പ്രധാന വിഷയങ്ങളൊന്നും ചർച്ച ചെയ്യാറില്ല. ഇതിൽ വൈരുദ്ധ്യങ്ങളുണ്ട്. ബില്ലുകൾ അവതരിപ്പിക്കുന്നത് അവസാന നിമിഷമാണ്. കേന്ദ്രം അവരുടെ ഭൂരിപക്ഷം ഉപയോഗിച്ച് ബില്ലുകൾ പാസാക്കാൻ ശ്രമിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ദോഷമാണ് എന്ന് ഖാർഗെ പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന് ദൈർഘ്യം കുറവാണെന്നും നാലു ദിവസം കൊണ്ട് എന്തു കാര്യങ്ങളാണ് ചർച്ച െചയ്യാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഭരണ കക്ഷികൾ കാര്യങ്ങളെ നിസാരവത്കരിക്കുകയാണ്. ബില്ലുകൾ പാസാക്കുന്നതും അതുപോെല നിസാരകാര്യമായാണ് അവർ കരുതുന്നത്. അവർക്ക് ഭൂരിപക്ഷമുള്ളതിനാൽ എന്തുമാകാമെന്നാണ് അവരുടെ വിചാരമെന്നും ഖാർഗെ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.