ഡൽഹിക്ക് കേന്ദ്രസർക്കാർ പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഡൽഹിക്ക് കേന്ദ്രസർക്കാർ പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീംകോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഓക്സിജൻ വിതരണം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഡൽഹിയിലെ ആശുപത്രികൾ ഒാക്സിജൻ ക്ഷാമത്തിൽ വലയുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.
വിവിധ സംസ്ഥാനങ്ങൾക്ക് എത്ര ഓക്സിജൻ ആവശ്യമായി വരുമെന്നത് കണ്ടെത്താൻ ഓഡിറ്റ് നടത്തുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിേൻറതാണ് നിർദേശം.
ഓക്സിജൻ വിതരണം സംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കിവെക്കേണ്ടതില്ല. വിതരണത്തിൽ സുതാര്യത വേണം. ഡൽഹിക്ക് അനുവദിച്ച ഓക്സിജൻ വിതരണം ചെയ്തില്ലെങ്കിൽ കേന്ദ്രസർക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. മെഡിക്കൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കർണാടക ഹൈകോടതി വിധി റദ്ദാക്കണമെന്ന കേന്ദ്രസർക്കാറിെൻറ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.