കോവിഡ് മരണത്തിെൻറ യഥാർഥ കണക്ക് കേന്ദ്രം മറച്ചുവെക്കുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ ശരിയായ കോവിഡ് മരണകണക്ക് കേന്ദ്ര സർക്കാർ മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ കേന്ദ്ര സർക്കാറിനെതിരെ ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച മാധ്യമ റിപ്പോർട്ട് പങ്കു വെച്ചുകൊണ്ടാണ് രാഹുലിെൻറ ട്വീറ്റ്.
നേരത്തേ, കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് രാജ്യത്തെ പൗരൻമാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
''കോവിഡ് മഹാമാരിയിൽ നിന്ന് നമ്മളെ സംരക്ഷിച്ചു നിർത്തുന്ന ശക്തമായ പരിചയാണ് വാക്സിൻ. എല്ലാ പൗരൻമാർക്കും സൗജന്യ വാക്സിനേഷൻ ലഭിക്കുന്നതിനു വേണ്ടി നിങ്ങൾ എല്ലാവരും ശബ്ദമുയർത്തുകയും കേന്ദ്ര സർക്കാറിനെ ഉണർത്തുകയും ചെയ്യണം'' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയത്തിനെതിരെ പ്രിയങ്ക ഗാന്ധി വാദ്രയും രംഗത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളിൽ ഒന്നായിട്ടും ഇന്ത്യയിൽ 3.4 ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ ലഭ്യമായതെന്നും രാജ്യത്തെ ആശങ്കയിലാക്കുകയും വാക്സിനേഷൻ പദ്ധതിയെ എത്തുംപിടിയുമില്ലാത്ത അവസ്ഥയിലാക്കുകയും ചെയ്തതിെൻറ ഉത്തരവാദി ആരാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.