ഗോതമ്പിനും കടുകിനും താങ്ങുവില കൂട്ടി
text_fieldsന്യൂഡൽഹി: ഗോതമ്പ്, കടുക്, ബാർലി, പയർ, തുവര തുടങ്ങിയ റാബി വിളകൾക്ക് അടുത്ത സീസണിലേക്കുള്ള കുറഞ്ഞ താങ്ങുവില കേന്ദ്രസർക്കാർ പുതുക്കി നിശ്ചയിച്ചു. ഗോതമ്പിന് ക്വിൻറലിന്മേൽ 40 രൂപ കൂട്ടി 2015 രൂപയാക്കി. കടുകിന് 400 രൂപ വർധിപ്പിച്ച് 5050 രൂപയാക്കി. ബാർലിക്ക് 635 രൂപയാണ് പുതുക്കിയ താങ്ങുവില; വർധന 35 രൂപ.
ഖാരിഫ് വിളവെടുപ്പു കഴിഞ്ഞ് തുടങ്ങുന്ന അടുത്ത വർഷത്തേക്കുള്ള റാബി വിളകളുടെ താങ്ങുവിലയാണ് വർധിപ്പിച്ചത്. രണ്ടു സീസണിലുമായി കൃഷി ചെയ്യുന്ന ഇനങ്ങളിൽ 23 വിളകൾക്കാണ് മിനിമം താങ്ങുവില നൽകുന്നത്.
വസ്ത്രനിർമാണ വ്യവസായങ്ങൾക്ക് ഉൽപാദനവുമായി ബന്ധപ്പെടുത്തി പ്രോത്സാഹന ആനുകൂല്യം നൽകാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 10,683 കോടിയാണ് ഇതിനായി നീക്കിവെക്കുന്നത്. ടെക്സ്ൈറ്റൽസ് മേഖലക്ക് ഉണർവ് പകരുന്ന നടപടികളുടെ ഭാഗമാണിതെന്ന് സർക്കാർ വിശദീകരിച്ചു.
അതേസമയം, വാഹന നിർമാണ മേഖലക്ക് കഴിഞ്ഞ വർഷം നൽകിയ ഉൽപാദന ബന്ധ ബോണസ് 57,043 കോടിയാണെങ്കിൽ, ഇക്കുറി അത് 26,000 കോടിയാക്കി കുറച്ചു. ബാറ്ററി, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പെേട്രാളും ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിർമാണ പ്രോത്സാഹന ആനുകൂല്യം കുറക്കുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.