വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വാക്സിനേഷൻ വീടിനടുത്ത്; മാർഗനിർദേശങ്ങളുമായി കേന്ദ്രം
text_fieldsവയോജനങ്ങളും ഭിന്നശേഷിക്കാരുമായ പൗരന്മാർക്ക് കോവിഡ് 19 വാക്സിനേഷൻ എളുപ്പമാക്കുന്നതിനായി വീടിനടുത്ത് കോവിഡ് വാക്സിനേഷൻ സെൻററുകൾ (എൻ.എച്ച്.സി.വി.സി) ഒരുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. 60 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും ദീർഘദൂരം സഞ്ചരിച്ച് വാക്സിനെടുക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് 'നിയർ ടു ഹോം കോവിഡ് വാക്സിനേഷൻ സെൻറർ (എൻ.എച്ച്.സി.വി.സി) എന്ന ആശയം മുന്നോട്ടുവെക്കുന്നത്. കോവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷെൻറ വിദഗ്ധ സംഘത്തിന് (എൻ.ഇ.ജി.വി.സി) കേന്ദ്ര മന്ത്രാലയത്തിെൻറ സാങ്കേതിക വിദഗ്ധ സമിതി, ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ ശുപാർശ ചെയ്തുകഴിഞ്ഞു.
മുതിർന്ന പൗരന്മാർക്കും ശാരീരികമായ പരിമിതികൾ കാരണം സഞ്ചരിക്കാൻ കഴിയാത്ത ഭിന്നശേഷിയുള്ളവർക്കും വാക്സിനേഷൻ ഉറപ്പാക്കാനാണ് സാങ്കേതിക വിദഗ്ധ സമിതിയുടെ ലക്ഷ്യം. താഴെപ്പറയുന്ന യോഗ്യതയുള്ള വിഭാഗങ്ങൾക്കായി പ്രത്യേകമായി കോവിഡ് വാക്സിനേഷൻ സെൻററുകൾ ഒരുക്കും, മറ്റെല്ലാ പ്രായക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നിലവിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ തുടരും.
1- ഇതുവരെ വാക്സിൻ കുത്തിവെപ്പെടുക്കാത്തതും ഒരു ഡോസ് കുത്തിവെപ്പ് മാത്രം എടുത്തവരുമായ 60 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളും.
2- ശാരീരികമോ വൈദ്യപരമോ ആയ അവസ്ഥ കാരണം വൈകല്യമുള്ള 60 വയസ്സിന് താഴെയുള്ള എല്ലാ വ്യക്തികളും.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ എൻ.എച്ച്.സി.വി.സിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.
- നോൺ-ഹെൽത്ത് ഫെസിലിറ്റികൾ വാക്സിനേഷൻ സെഷനുകൾ നടത്താനും അത് വീടിനടുത്തായിരിക്കാനും കേന്ദ്രം നിർദേശിക്കുന്നുണ്ട്. ഉദാ. കമ്മ്യൂണിറ്റി സെൻറർ, ആർഡബ്ല്യുഎ സെൻററുകൾ / ഓഫീസ്, പഞ്ചായത്ത് ഘർ, സ്കൂൾ കെട്ടിടങ്ങൾ, വാർദ്ധക്യകാല ഭവനങ്ങൾ തുടങ്ങിയവയിൽ.
- ലക്ഷ്യമിട്ട ആളുകളിലേക്ക് സേവനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും വാക്സിൻ പാഴാക്കുന്നത് കുറയ്ക്കുന്നതിനും അതോടൊപ്പം നിലവിലെ ആരോഗ്യ സേവനങ്ങളെ ബാധിക്കാതെ സൂക്ഷിക്കുന്നതിനുമായി യോഗ്യതയുള്ള ആളുകളെ അടിസ്ഥാനമാക്കി എൻ.എച്ച്.സി.വി.സിയുടെ സ്ഥാനം ജില്ലാ ടാസ്ക് ഫോഴ്സ് (ഡിടിഎഫ്) അല്ലെങ്കിൽ അർബൻ ടാസ്ക് ഫോഴ്സ് (യുടിഎഫ്) എന്നവർ തീരുമാനിക്കും.
- വാക്സിനേഷൻ ആവശ്യത്തിനായി എൻ.എച്ച്.സി.വി.സിയെ നിലവിലുള്ള കോവിഡ് വാക്സിനേഷൻ സെൻററുകളുമായി ബന്ധിപ്പിക്കും; വാക്സിനേഷൻ, ലോജിസ്റ്റിക്സ്, വാക്സിനേഷന് ആവശ്യമായ മാനവ വിഭവശേഷി എന്നിവ നൽകുന്നതിന് സി.വി.സി ഇൻ-ചാർജ് ചുമതല വഹിക്കും.
- കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ആർ.ഡബ്ല്യ.എകളുമായും സഹകരിച്ച് എൻ.എച്ച്.സി.വി.സിക്കായുള്ള സൈറ്റ് മുൻകൂട്ടി തിരിച്ചറിയും. അത്തരം സൈറ്റുകൾ പഞ്ചായത്ത് ഭവൻ, സബ് ഹെൽത്ത് സെൻററുകൾ, മതിയായ സ്ഥലസൗകര്യമുള്ള ആരോഗ്യ-വെൽനസ് കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, ആർഡബ്ല്യുഎ പരിസരം, പോളിംഗ് ബൂത്തുകൾ, സ്കൂളുകൾ മുതലായവയിൽ ആകാം. കൂടാതെ വാക്സിനേഷൻ നൽകാൻ ഉദ്ദേശിക്കുന്ന ടാർഗെറ്റ് ഗ്രൂപ്പിന് ഉചിതമായ രീതിയിലുള്ള വാക്സിനേഷൻ റൂമും കാത്തിരിപ്പ് ഏരിയയും ഉണ്ടായിരിക്കണം.
- സിവിസി മാനദണ്ഡങ്ങൾ പാലിച്ചതായി തിരിച്ചറിഞ്ഞ് പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, അത്തരം വാക്സിനേഷൻ സൈറ്റുകളെല്ലാം എൻ.എച്ച്.സി.വി.സി ആയി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യും.
- എൻ.എച്ച്.സി.വി.സികളിലെ വാക്സിനേഷൻ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം ജില്ലാ ടാസ്ക് ഫോഴ്സ് (ഡിടിഎഫ്) അല്ലെങ്കിൽ അർബൻ ടാസ്ക് ഫോഴ്സ് (യുടിഎഫ്) എന്നിവർക്കായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.